ഡയമണ്ട് ഹാര്‍ബര്‍ (പശ്ചിമ ബംഗാള്‍): ബംഗാളില്‍ ഫേസ്‌ബുക്കിലൂടെ മരണം ലൈവായി ചിത്രീകരിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ആത്മഹത്യ ചെയ്‌തു. സൗത്ത് 24 പര്‍ഗാന ജില്ലയിലെ ബഖാലിയില്‍ ഞായറാഴ്‌ച ഉച്ചയോടെയാണ് സംഭവം.
കുല്‍പി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഹാര എന്ന സ്ഥലത്ത് താമസിക്കുന്ന ശ്യാമൾ നസ്‌കർ, ഇയാളുടെ ഭാര്യ റിത നസ്‌കര്‍, മകന്‍ അഭിഷേക് നസ്‌കര്‍ എന്നിവരാണ് ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെ മരണം ലോകത്തെ അറിയിച്ചുകൊണ്ട് ആത്മഹത്യ ചെയ്‌തത്. പണമിടപാട് സ്ഥാപനം വഞ്ചിച്ചുവെന്നാണ് ആത്മഹത്യ കുറിപ്പിലുള്ളത്.
അഭിഷേകിന്‍റെ സഹോദരിക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണം ഉയര്‍ന്നിരുന്നുവെന്നും ഇതുമൂലം സഹോദരി മാനസികമായും ശാരീരികമായും പീഡനത്തിനിരയായെന്നുമാണ് അഭിഷേകിന്‍റെ ആത്മഹത്യ കുറിപ്പില്‍ പറയുന്നത്. സഹോദരിയുടെ ജനനേന്ദ്രിയത്തിൽ മുള കഷ്‌ണം കയറ്റിയെന്നും സംഭവത്തില്‍ മനംനൊന്താണ് ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്നും ആത്മഹത്യ കുറിപ്പിലുണ്ട്.
Also read: ബാങ്ക് വായ്പ നല്‍കിയില്ല, കെട്ടിടം പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി യുവാവ്