ഗാന്ധിനഗര്‍: ഗുജറാത്തിലെ താപ്പി ജില്ലയിൽ ട്രക്കും ബസും ഇടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. വഴിയരില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന ട്രക്കിലേക്ക് ബസ് ഇടിച്ചാണ് അപടകമുണ്ടായത്. മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. ഏഴ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
വലോദ് ഗ്രാമത്തിനടുത്തുള്ള വായാര-ബാജിപുര ദേശീയപാതയിലാണ് അപകടം നടന്നത്. മഹാരാഷ്ട്രയിലെ മാലെഗാവിൽ നിന്ന് തെക്കൻ ഗുജറാത്തിലെ സൂറത്തിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. മാലേഗാവ് നിവാസികളായ നയീം ഹാജി റാഷിദ് മണിയാർ (51), അസർ അസീസ് മണിയാർ (22), നൂർ മുഹമ്മദ് ഫക്കീർ മുഹമ്മദ് (45) എന്നിവരാണ് മരിച്ചത്. മൂന്ന് പേരും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു.