ETV Bharat / bharat

താലിബാന്‍ നിയന്ത്രണ മേഖലയില്‍ കുടുങ്ങിയ മൂന്ന് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി

author img

By

Published : Aug 13, 2021, 9:28 AM IST

ഡാം പ്രൊജക്റ്റ് സൈറ്റിൽ ജോലി ചെയ്‌ത് വരികയായിരുന്ന ഇന്ത്യക്കാരായ മൂന്ന് എഞ്ചിനീയർമാരെയാണ് രക്ഷപ്പെടുത്തിയത്.

Indian engineers  Afghan forces  Afghanistan news  Indians in Afghanistan  Indian embassy in Kabul  Afghan government forces  ഇന്ത്യക്കാര്‍ അഫ്‌ഗാനിസ്ഥാന്‍ വാര്‍ത്ത  ഇന്ത്യക്കാരെ രക്ഷപ്പെടുത്തി  മൂന്ന് ഇന്ത്യക്കാര്‍ അഫ്‌ഗാനി്സഥാന്‍ വാര്‍ത്ത  മൂന്ന് എഞ്ചിനീയര്‍ അഫ്‌ഗാനിസ്ഥാന്‍  അഫ്‌ഗാന്‍ താലിബാന്‍ ആക്രമണം വാര്‍ത്ത  ഇന്ത്യന്‍ എംബസി വാര്‍ത്ത  3 Indian engineers rescued news  indians rescued news  indians rescued taliban controlled area news
താലിബാന്‍ നിയന്ത്രണ മേഖലയില്‍ കുടുങ്ങിയ മൂന്ന് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി

ന്യൂഡല്‍ഹി: അഫ്‌ഗാനിസ്ഥാനില്‍ താലിബാന്‍റെ നിയന്ത്രണത്തിലുള്ള പ്രദേശത്ത് കുടുങ്ങിയ മൂന്ന് ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയെന്ന് കാബൂളിലെ ഇന്ത്യന്‍ എംബസി. ഡാം പ്രൊജക്റ്റ് സൈറ്റിൽ ജോലി ചെയ്‌ത് വരികയായിരുന്ന മൂന്ന് ഇന്ത്യൻ എഞ്ചിനീയർമാരെയാണ് രക്ഷപ്പെടുത്തിയത്. എയര്‍ മാര്‍ഗമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയതെന്ന് എംബസി അറിയിച്ചു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് അഫ്‌ഗാനിസ്ഥാനിലുള്ള എല്ലാ ഇന്ത്യക്കാരും മാര്‍ഗ നിര്‍ദേശം കർശനമായി പാലിക്കണമെന്നും എംബസി പറഞ്ഞു.

ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങണം

രാജ്യത്തെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായി ജൂൺ 29, ജൂലൈ 24, ഓഗസ്റ്റ് 10 തീയതികളിൽ എംബസി പ്രത്യേക മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. അഫ്‌ഗാനിസ്ഥാനിൽ അക്രമങ്ങൾ വൻ തോതിൽ വർധിക്കുന്നതിനാൽ എല്ലാ ഇന്ത്യക്കാരും ആഭ്യന്തര വിമാന സർവീസുകൾ നിർത്തലാക്കുന്നതിന് മുമ്പ് നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കങ്ങള്‍ നടത്തണമെന്ന് എംബസി നിര്‍ദേശം നല്‍കിയിരുന്നു.

മാധ്യമപ്രവര്‍ത്തകര്‍ക്കും മുന്നറിയിപ്പ്

അഫ്‌ഗാനിസ്ഥാനിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്പനികൾ ഇന്ത്യക്കാരായ ജീവനക്കാരെ പ്രോജക്റ്റ് സൈറ്റുകളിൽ നിന്ന് ഉടൻ പിൻവലിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. അഫ്‌ഗാനിസ്ഥാനിലുള്ള ഇന്ത്യൻ മാധ്യമപ്രവർത്തകരോട് കൂടുതൽ സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്നും എംബസി ആവശ്യപ്പെട്ടു.

മെയ് 1 ന് അഫ്‌ഗാനിസ്ഥാനില്‍ നിന്ന് അമേരിക്ക സൈന്യത്തെ പിൻവലിക്കാൻ തുടങ്ങിയതിന് പിന്നാലെയാണ് താലിബാൻ ആക്രമണം ആരംഭിച്ചത്. ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ നഗരമായ കാണ്ഡഹാർ ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളെല്ലാം താലിബാന്‍റെ അധീനതിയിലാണ്.

Read more: കാണ്ഡഹാറും പിടിച്ചെടുത്ത് താലിബാൻ; അനുനയത്തിന് തയ്യാറായി സര്‍ക്കാര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.