ETV Bharat / bharat

കര്‍ണാടകയിലെ കൊവിഡ് ആശുപത്രിയില്‍ 24 രോഗികൾ മരിച്ചു - oxygen shortage

ഓക്സിജൻ ക്ഷാമത്തെ തുടര്‍ന്ന് ആശുപത്രിയിലെ ഐ.സി.യുവിൽ കഴിയുന്ന 50 ലധികം രോഗികളുടെ നില വഷളായിട്ടുണ്ട്.

covid hospital  Chamarajanagar  Karnadaka  ചാമരാജനഗർ  കര്‍ണാടക  കൊവിഡ് ആശുപത്രി  oxygen shortage  other problems
കര്‍ണാടകയിലെ കൊവിഡ് ആശുപത്രിയില്‍ 24 രോഗികൾ മരിച്ചു
author img

By

Published : May 3, 2021, 11:41 AM IST

ചാമരാജനഗർ: കര്‍ണാടകയിലെ ചാമരാജനഗർ കൊവിഡ് ആശുപത്രിയിൽ ഓക്സിജന്റെ കുറവും മറ്റ് പ്രശ്നങ്ങളും കാരണം 24 മണിക്കൂറിനുള്ളിൽ 24 രോഗികൾ മരിച്ചു. ഓക്സിജന്‍ അഭാവം മൂലം 12 രോഗികളാണ് മരിച്ചതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഓക്സിജൻ ക്ഷാമത്തെ തുടര്‍ന്ന് ആശുപത്രിയിലെ ഐ.സി.യുവിൽ കഴിയുന്ന 50 ലധികം രോഗികളുടെ നില വഷളായിട്ടുണ്ട്.

സംഭവത്തില്‍ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ ചാമരാജനഗർ ജില്ലാ കലക്ടര്‍ രവിയെ കുറ്റപ്പെടുത്തി. 50 സിലിണ്ടറുകൾ ആശുപത്രിയിൽ എത്തിക്കുന്നതിനെക്കുറിച്ച് ജില്ലാ കലക്ടര്‍, അസി. ജില്ലാ കലക്ടര്‍ എന്നിവരുമായി സംസാരിച്ചുവെന്ന് രാത്രിയോടെ എം‌.പി. പ്രതാപ് സിംഹ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. രണ്ടു ദിവസത്തിനുള്ളിൽ സമാനമായ രണ്ടാമത്തെ സംഭവമാണിത്. കഴിഞ്ഞ ശനിയാഴ്ച കലബർഗിയിലെ കെ.ബി.എൻ. ആശുപത്രിയിൽ ഓക്സിജൻ ക്ഷാമം മൂലം നാല് കൊവിഡ് രോഗികൾ മരിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.