ETV Bharat / bharat

പൽവാൾ കൂട്ടബലാത്സംഗം; പ്രധാന പ്രതി പിടിയിൽ - പൽവാൽ കൂട്ടബലാത്സംഗം പ്രതി പിടിയിൽ

സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട് വിവാഹ വാഗ്‌ദാനം നൽകിയായിരുന്നു യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്.

gang-raped in Haryana  woman gang-raped in Haryana  gang-rape in Haryana  gang-rape in India  പൽവാൽ കൂട്ടബലാത്സംഗം  പൽവാൽ കൂട്ടബലാത്സംഗം പ്രതി പിടിയിൽ  ഹരിയാന കൂട്ടബലാത്സംഗം
പൽവാൾ കൂട്ടബലാത്സംഗം; പ്രധാന പ്രതി പിടിയിൽ
author img

By

Published : May 14, 2021, 9:43 PM IST

ചണ്ഡിഗഡ്: ഹരിയാനയിലെ പൽവാളിൽ 23 കാരിയായ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. പ്രതികളിലൊരാൾ ജില്ലയിലെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് യുവതിയെ ബലംപ്രയോഗിച്ച് കൊണ്ടുപോയി പീഡിപ്പിച്ചതാണെന്ന് പൊലീസ് പറഞ്ഞു. മെയ് 12 ന് പൽവാൾ പൊലീസിന് നൽകിയ പരാതിയിൽ 20 മുതൽ 22 വരെ പേരെ സംഭവത്തിൽ പ്രതികളായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലുള്ള യുവതിയുടെ കുടുംബം ഇപ്പോൾ ഉത്തർപ്രദേശിലാണ് താമസിക്കുന്നതെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഹരിയാന അതിർത്തിയിലുള്ള ഡൽഹി ബദർപൂർ പ്രദേശത്താണ് യുവതി താമസിക്കുന്നത്.

കൂടുതൽ വായനയ്ക്ക്: ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

അറസ്റ്റിലായ പ്രധാന പ്രതി യുവതിയുമായി സാമൂഹ്യ മാധ്യമത്തിലൂടെ പരിചയം സ്ഥാപിച്ച് വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചതാണെന്നും പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. മെയ് മൂന്നിന് യുവതി ഇയാളെ കാണാനായി ഹോട്ടലിൽ എത്തുകയായിരുന്നു. പിന്നീട് ഗ്രാമത്തിലെ ആളൊഴിഞ്ഞ ഇടത്തേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. തുടർന്ന് പ്രതി അടുത്ത ദിവസം രാവിലെ ബദർപൂരിലേക്ക് കൂട്ടിക്കൊണ്ടുപോയി തന്നെ അവിടെ ഉപേക്ഷിക്കുകയായിരുന്നു എന്നും യുവതി പറഞ്ഞു.

Also Read: യുവാവിനെ മർദ്ദിച്ച് ദൃശ്യങ്ങൾ പകർത്തി, മുൻവൈരാഗ്യമെന്ന് പൊലീസ്

സംഭവം നടന്ന് ഒൻപത് ദിവസത്തിന് ശേഷം അഭിഭാഷകനുമായി ബന്ധപ്പെടുകയും പരാതി രജിസ്റ്റർ ചെയ്യുകയും ചെയ്യുകയായിരുന്നു. പ്രധാന പ്രതികളെ അറസ്റ്റ് ചെയ്‌തതായി പൊലീസ് അധികൃതർ അറിയിച്ചു. സംഭവത്തിൽ ഉൾപ്പെട്ടിരിക്കുന്ന മറ്റുള്ളവരെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണ്. എഫ്‌ഐ‌ആർ ഇതിനകം രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.