ETV Bharat / bharat

ഗംഗാനദിയില്‍ പേടകത്തില്‍ ഒഴുകിയെത്തിയത് പിഞ്ചുകുഞ്ഞ് - ഉത്തർപ്രദേശ് വാർത്തകള്‍

മരപ്പെട്ടിയില്‍ കുട്ടിയെ പൂട്ടിവച്ചിരിക്കുകയായിരുന്നു.

Baby girl found floating in Ganga at Ghazipur  Ghazipur news  Uttar Pradesh news  21 day old baby girl found in wooden box in ganga  Goddess Durga and Lord Vishnu  Boatman Gullu  Wooden Box  Horoscope  Mother Ganga  District Magistrate  Police case  ഗംഗാനദി  ലഖ്‌നൗ  ഉത്തർപ്രദേശ് വാർത്തകള്‍  യുപി വാർത്തകള്‍
ഗംഗാനദി
author img

By

Published : Jun 16, 2021, 8:10 AM IST

Updated : Jun 17, 2021, 4:29 PM IST

ലഖ്‌നൗ: 21 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞ് ഗംഗാനദിയില്‍ ഒഴുകിയെത്തി. ഗാസിപൂരിലെ ദാദ്രി ഘാട്ടിന് സമീപത്ത് വച്ചാണ് കുഞ്ഞിനെ കിട്ടിയത്. മരപ്പെട്ടിയില്‍ കുട്ടിയെ പൂട്ടിവച്ചിരിക്കുകയായിരുന്നു. ഒഴുകി വന്ന പെട്ടിയില്‍ നിന്ന് കുഞ്ഞിന്‍റെ കരച്ചില്‍ കേട്ട നാട്ടുകാരാണ് പെട്ടി കരയ്‌ക്കടിപ്പിച്ച് തുറന്ന് നോക്കിയത്.

ഗംഗാനദിയില്‍ പേടകത്തില്‍ ഒഴുകിയെത്തിയത് പിഞ്ചുകുഞ്ഞ്

ജാതക കുറി കുട്ടിയുടെ അരയോട് ചേര്‍ത്ത് കെട്ടിയിട്ടിട്ടുണ്ടായിരുന്നു. കുഞ്ഞിന്‍റെ പേര് ഗംഗ എന്നാണെന്ന് ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പെട്ടിയിലാക്കി കുഞ്ഞിനെ ഉപേക്ഷിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.

also read: ETV BHARAT EXCLUSIVE : ഗംഗയില്‍ 4 ഡസൻ മൃതദേഹങ്ങൾ ഒഴുകി നടക്കുന്നു

നാട്ടുകാരിയായ ഗുല്ലു എന്ന സ്‌ത്രീ കുട്ടിയെ പരിപാലിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കുട്ടിയുടെ മാതാപിതാക്കളാണെന്ന് അവകാശവാദമുന്നയിച്ച് രണ്ട് പേർ എത്തിയിരുന്നു. എന്നാല്‍ ഗുല്ലു കുട്ടിയെ നല്‍കിയില്ല. ഗംഗാ ദേവി തനിക്ക് നല്‍കിയ സമ്മാനമാണ് കുഞ്ഞെന്നാണ് ഗുല്ലു പറയുന്നത്.

കുട്ടിയുടെ സംരക്ഷണം തനിക്ക് നല്‍കണമെന്നാവശ്യപ്പെട്ട് ഗുല്ലു പൊലീസിനും ജില്ലാ മജിസ്ട്രേറ്റിനും അപേക്ഷ നല്‍കിയിട്ടുണ്ട്. കേസില്‍ ഒരാഴ്‌ചയ്‌ക്കകം തീരുമാനമെടുക്കാമെന്ന് മജിസ്‌ട്രേറ്റ് അറിയിച്ചു.

Last Updated : Jun 17, 2021, 4:29 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.