ഭോപ്പാല്‍ ശിവപുരി: മധ്യപ്രദേശിലെ ശിവപുരി ജില്ലയിൽ മണ്ണെടുക്കുന്നതിനിടെ ഖനി തകർന്ന് രണ്ട് സ്ത്രീകൾ മരിച്ചു. തിങ്കളാഴ്‌ച വൈകുന്നേരം സുലാർ നദിയുടെ കനാലിന് സമീപമാണ് സംഭവം. മണ്ണെടുക്കുന്നതിനായി ഖനിയില്‍ ഇറങ്ങിയ ഇരുവരുടെയും ദേഹത്തേക്ക് ഖനി തകര്‍ന്ന് വീഴുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന മറ്റ് സ്ത്രീകളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുക്കാര്‍ ഇരുവരെയും ഖനിയില്‍ നിന്ന് പുറത്തെടുക്കുകയായിരുന്നു. ഒരാള്‍ സംഭവ സ്ഥലത്തും മറ്റൊരാള്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.
also read:താമശ്ശേരിയില്‍ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് അപകടം; ഒരു മരണം