പുൽവാമ: പുൽവാമയിൽ ഭീകരരും സുരക്ഷ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൂടി കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. ഏറ്റുമുട്ടലിൽ ഒരു ഭീകരൻ നേരത്തെ കൊല്ലപ്പെട്ടിരുന്നു. ബുധനാഴ്‌ചയാണ് പുൽവാമയിലെ മിത്രിഗാം മേഖലയിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. ഏറ്റുമുട്ടലിൽ ബുധനാഴ്‌ച ഒരു സൈനികനും കൊല്ലപ്പെട്ടിരുന്നു.
-
#PulwamaEncounterUpdate: Both killed terrorists identified as local terrorists namely Aijaz Hafiz & Shahid Ayub, of Al-Badr outfit. 02 AK rifles recovered. They had been involved in series of attacks on outside labourers in Pulwama in the month of March-April 2022: IGP Kashmir. https://t.co/Rc8ZWjV85d
— Kashmir Zone Police (@KashmirPolice) April 27, 2022 " class="align-text-top noRightClick twitterSection" data="
">#PulwamaEncounterUpdate: Both killed terrorists identified as local terrorists namely Aijaz Hafiz & Shahid Ayub, of Al-Badr outfit. 02 AK rifles recovered. They had been involved in series of attacks on outside labourers in Pulwama in the month of March-April 2022: IGP Kashmir. https://t.co/Rc8ZWjV85d
— Kashmir Zone Police (@KashmirPolice) April 27, 2022#PulwamaEncounterUpdate: Both killed terrorists identified as local terrorists namely Aijaz Hafiz & Shahid Ayub, of Al-Badr outfit. 02 AK rifles recovered. They had been involved in series of attacks on outside labourers in Pulwama in the month of March-April 2022: IGP Kashmir. https://t.co/Rc8ZWjV85d
— Kashmir Zone Police (@KashmirPolice) April 27, 2022
കൊല്ലപ്പെട്ട ഭീകരർ അൽ ബദർ ഭീകര സംഘടനയിൽ പെട്ട ഐജാസ് ഹാഫിസ്, ഷാഹിദ് അയൂബ് എന്നിവരാണെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. ഇരുവരും പ്രാദേശിക തീവ്രവാദികളാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഇവരിൽ നിന്ന് രണ്ട് എകെ 47 തോക്കുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
അതേസമയം ജയ്‌ഷെ മുഹമ്മദ് സംഘടനയിൽപ്പെട്ട ഒരു പാകിസ്ഥാൻ ഭീകരൻ ഉൾപ്പെടെ മൂന്നോളം ഭീകരർ പ്രദേശത്തുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. നിലവിൽ പ്രദേശത്ത് നിന്ന് സാധാരണക്കാരെ ഒഴിപ്പിക്കുന്നതിനായി ഓപ്പറേഷൻ താത്കാലികമായി നിർത്തി വച്ചിരിക്കുകയാണ്.