ശ്രീനഗർ : ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിലെ ചിമ്മറില്‍ ബുധനാഴ്ച തീവ്രവാദികളും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് അജ്ഞാത തീവ്രവാദികൾ കൊല്ലപ്പെട്ടു. പൊലീസിനും സൈന്യത്തിനും ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിനിടെയാണ് വെടിവയ്പ്പ് നടന്നത്.
-
#KulgamEncounterUpdate: 02 unidentified #terrorists killed. #Operation in progress. Further details shall follow. @JmuKmrPolice https://t.co/IKtQfdXIn6
— Kashmir Zone Police (@KashmirPolice) June 30, 2021 " class="align-text-top noRightClick twitterSection" data="
">#KulgamEncounterUpdate: 02 unidentified #terrorists killed. #Operation in progress. Further details shall follow. @JmuKmrPolice https://t.co/IKtQfdXIn6
— Kashmir Zone Police (@KashmirPolice) June 30, 2021#KulgamEncounterUpdate: 02 unidentified #terrorists killed. #Operation in progress. Further details shall follow. @JmuKmrPolice https://t.co/IKtQfdXIn6
— Kashmir Zone Police (@KashmirPolice) June 30, 2021
ആയുധധാരികളായ ചിലരുടെ സംശയാസ്‌പദമായ നീക്കത്തെക്കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച വൈകുന്നേരം നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഗ്രാമത്തിലും സമീപ പ്രദേശങ്ങളിലും തെരച്ചിൽ ആരംഭിച്ചത്.
Also read: കൊച്ചി മെട്രോ വ്യാഴാഴ്‌ച മുതൽ ; സര്‍വീസ് 53 ദിവസത്തിന് ശേഷം
ഏറ്റുമുട്ടലിൽ ഒരു സൈനികന് പരിക്കേറ്റിട്ടുണ്ട്. അതേസമയം പൊലീസ് കുൽഗാം ജില്ലയിൽ നിന്ന് ഹിസ്ബുള്‍ മുജാഹിദ്ദീൻ പ്രവർത്തകനായ സക്കീർ ഭട്ട് എന്നയാളെ അറസ്റ്റ് ചെയ്തു.
ആയുധം, വെടിമരുന്ന് എന്നിവയടക്കം ഇയാളുടെ പക്കൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.