ETV Bharat / bharat

കൂട്ടിയിട്ടുകത്തിച്ചത് 2 ലക്ഷം കിലോ കഞ്ചാവ് ; 850 കോടിയുടേതെന്ന് പൊലീസ് - operation parivartan police seize ganja

ഓപ്പറേഷന്‍ പരിവര്‍ത്തന് കീഴില്‍ പിടികൂടിയ കഞ്ചാവാണ് പൊലീസ് തീവച്ച് നശിപ്പിച്ചത്

കഞ്ചാവ് കൂട്ടിയിട്ട് കത്തിച്ചു  ആന്ധ്രാ പൊലീസ് കഞ്ചാവ്  ഓപ്പറേഷന്‍ പരിവര്‍ത്തന്‍ കഞ്ചാവ് പിടികൂടി  കഞ്ചാവ് തീവച്ച് നശിപ്പിച്ചു  ganja seized in andhra pradesh  cannabis set on fire by andhra pradesh cops  operation parivartan police seize ganja  ap police destroys cannabis
850 കോടിയുടെ 2 ലക്ഷം കിലോ കഞ്ചാവ് കൂട്ടിയിട്ട് കത്തിച്ച് ആന്ധ്രാ പൊലീസ്
author img

By

Published : Feb 12, 2022, 7:31 PM IST

Updated : Feb 12, 2022, 7:51 PM IST

വിശാഖപട്ടണം (ആന്ധ്രാപ്രദേശ്) : ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് 850 കോടി രൂപ വിലമതിക്കുന്ന 2 ലക്ഷം കിലോ കഞ്ചാവ് നശിപ്പിച്ച് പൊലീസ്. വിശാഖപട്ടണം ജില്ലയിലെ അനകപള്ളി കൊഡൂരിലാണ് 2 ലക്ഷം കിലോ കഞ്ചാവ് ആന്ധ്രാപ്രദേശ് പൊലീസ് കൂട്ടിയിട്ട് കത്തിച്ചത്.

ഡിജിപി ഗൗതം സവാങ്ങിന്‍റെ സാന്നിധ്യത്തിലാണ് കഞ്ചാവ് കത്തിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഓപ്പറേഷന്‍ പരിവര്‍ത്തനിലൂടെ നോര്‍ത്ത് ആന്ധ്രാപ്രദേശിലെ വിവിധ ജില്ലകളില്‍ നിന്നായി പിടിച്ചെടുത്തതാണിത്.

2 ലക്ഷം കിലോ കഞ്ചാവ് കൂട്ടിയിട്ട് കത്തിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍

ഓപ്പറേഷന്‍ പരിവര്‍ത്തന് കീഴില്‍ 1,363 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്.1,500 ഓളം പേര്‍ അറസ്റ്റിലായി. കഴിഞ്ഞ 15 മാസത്തിനിടെ 8,500 ഏക്കറിലുള്ള കഞ്ചാവ് ചെടികള്‍ പൊലീസ് കണ്ടെത്തി നശിപ്പിച്ചിരുന്നു.

Also read: സമ്പർക് ക്രാന്തി എക്‌സ്പ്രസിന്‍റെ പാൻട്രി കാറിൽ ജീവനക്കാരൻ യുവതിയെ പീഡിപ്പിച്ചു

Last Updated : Feb 12, 2022, 7:51 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.