ജയ്‌പൂർ: ഗ്രാഫ്റ്റ് കേസിൽ രണ്ട് രാജസ്ഥാൻ അഡ്‌മിനിസ്ട്രേറ്റിവ് സർവീസസ് (ആർഎഎസ്) ഉദ്യോഗസ്ഥരെയും അവരുടെ ഏജന്‍റിനെയും അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) അറസ്‌റ്റ് ചെയ്തു. അഴിമതി നിരോധന നിയമപ്രകാരമാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്. ഇവരുടെ വസതിയിൽ നിന്നും 91 ലക്ഷം രൂപ പിടിച്ചെടുത്തു. ഉദ്യോഗസ്ഥരായ ബി.എൽ. മെഹർദ, സുനിൽ ശർമ എന്നിവരും അജ്‌മീർ നിവാസിയായ ഇവരുടെ ഏജന്‍റ് ശശികാന്തിനെയുമാണ് എസിബി അറസ്‌റ്റ് ചെയ്‌തത്. ഉദ്യോഗസ്ഥർ ശശികാന്ത് വഴി ഒരു കക്ഷിയിൽ നിന്ന് വൻ തുക ആവശ്യപ്പെട്ടതായി അടുത്തിടെ പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്.
കക്ഷികളിൽ നിന്നും കൈക്കൂലി വാങ്ങി അനുകൂലിച്ചതിന് നിരവധി ഉദ്യോഗസ്ഥർക്കെതിരെ ഇത്തരത്തിൽ പരാതികൾ ഉയർന്നിരുന്നു. നിരവധി ഉദ്യോഗസ്ഥർ ഇനിയും ഉൾപെടാനുള്ള സാധ്യത ഉണ്ടെന്നും എസിബി ഇൻസ്പെക്‌ടർ പരസ്‌മൽ മീന പറഞ്ഞു. നിലവിൽ ഉദ്യോഗസ്ഥരുടെ ഡിപാർട്ട്‌മെന്‍റ് കെട്ടിടങ്ങൾ മുദ്രചെയ്‌തു. ഉദ്യോഗസ്ഥർക്കെതിരെയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.