ന്യൂഡൽഹി : രാജ്യത്ത് മെയ് മാസത്തിലുണ്ടായ രണ്ടാം കൊവിഡ് തരംഗത്തിനുശേഷം നിലവില്‍ സ്ഥിരീകരിക്കുന്ന കൊവിഡ് കേസുകളിൽ 17 ശതമാനത്തിന്‍റെ കുറവുണ്ടായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ചൊവ്വാഴ്ച നടന്ന വാര്‍ത്ത സമ്മേളനത്തില്‍ ജോയിന്‍റ് സെക്രട്ടറി ലാവ് അഗർവാളാണ് ഇക്കാര്യം പറഞ്ഞത്.
മെയ് ഏഴിനാണ് ഇന്ത്യയില്‍ ഏറ്റവും ഉയർന്ന കൊവിഡ് നിരക്ക് റിപ്പോർട്ട് ചെയ്തത്. പിന്നീട് ക്രമാനുഗതമായ കുറവുണ്ടായി. രോഗമുക്തി നിരക്ക് 96.9 ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ രാജ്യത്ത് 111 ജില്ലകളിൽ മാത്രമാണ് 100 കൊവിഡ് കേസുകൾ ദിവസവും റിപ്പോർട്ട് ചെയ്യുന്നത്.
ALSO READ: ടിപി ചന്ദ്രശേഖരന്‍റെ മൊബൈല്‍ നമ്പര്‍ ഇനി മുതല്‍ കെകെ രമയുടെ ഔദ്യോഗിക നമ്പര്‍
കേസുകളിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. നിലവിൽ 5.5 ലക്ഷം പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളതെന്നും ഇത് കൊവിഡ് വ്യാപനത്തില്‍ വന്ന കുറവിനെയാണ് സൂചിപ്പിക്കുന്നതെന്ന് ലാവ് അഗർവാള്‍ വ്യക്തമാക്കി.