ജയ്‌പൂര്‍: രാജസ്ഥാനില്‍ അനധികൃതമായി ആയുധം കൈവശം വെച്ച 161 പേര്‍ അറസ്റ്റില്‍. ഇവരില്‍ നിന്നും 162 ആയുധങ്ങളും 165 വെടിയുണ്ടകളും പൊലീസ് കണ്ടെത്തി. ബിക്കാനൂര്‍ പൊലീസിന്‍റെ കീഴില്‍ നാല് ജില്ലകളിലായി നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ അറസ്റ്റിലായത്. ഓപ്പറേഷന്‍ വജിറിന്‍റെ ഭാഗമായി ശ്രീഗംഗനഗര്‍, ബിക്കാനെര്‍, ഹനുമാന്‍ഗര്‍, ചുരു എന്നിവിടങ്ങളില്‍ സെപ്‌റ്റംബര്‍ 8 മുതല്‍ നവംബര്‍ 1വരെയാണ് പൊലീസ് തെരച്ചില്‍ നടത്തിയതെന്ന് ഐജി പ്രഫുള്ള കുമാര്‍ പറഞ്ഞു.
അനധികൃതമായി ആയുധ കൈവശം വെച്ച 133 കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. ബിക്കാനറില്‍ നിന്ന് 37 പേരെയും, ശ്രീഗംഗനഗറില്‍ നിന്ന് 41 പേരെയും, ഹനുമാന്‍ഗറില്‍ നിന്ന് 65 പേരെയും, ചുരുവില്‍ നിന്ന് 27 പേരെയും പൊലീസ് അറസ്റ്റ് ചെയ്‌തു. കൂടുതല്‍ വിവരങ്ങള്‍ക്കായി ഇവരെ ചോദ്യം ചെയ്‌ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായവരുടെ അന്തര്‍സംസ്ഥാന ബന്ധങ്ങളും ആയുധം ലഭിച്ചതെങ്ങനെയെന്നും അന്വേഷിക്കുമെന്ന് ഐജി പ്രഫുള്ള കുമാര്‍ കൂട്ടിച്ചേര്‍ത്തു.