മുംബൈ: പഠിയ്‌ക്കാന്‍ നിര്‍ബന്ധിച്ചതിന് അമ്മയെ കൊലപ്പെടുത്തി 15 കാരി. കരാട്ടെ ബ്ളാക്ക് ബെല്‍റ്റ് ഉപയോഗിച്ച് അമ്മയുടെ കഴുത്തു ഞെരിച്ചാണ് അമ്മയെ കൊന്നത്. നവി മുംബൈയിലാണ് സംഭവം. കൊലപാതകം ആത്മഹത്യയാക്കി മാറ്റാനും പെൺകുട്ടി ശ്രമിച്ചു.
എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തിൽ അമ്മയെ 15 കാരി കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു. മകൾ ഡോക്ടറാകണമെന്നായിരുന്നു ദമ്പതികളായ സന്തോഷ് ജാദവിന്‍റെയും (44) ശിൽപ ജാദവിന്‍റെയും (40) ആഗ്രഹം.
നേരത്തേ മാതാപിതാക്കൾക്കെതിരെ പൊലീസില്‍ പരാതി
മെഡിക്കൽ കോഴ്‌സിനു ചേരാനുള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ അമ്മ മകളെ നിരന്തരം നിര്‍ബന്ധിച്ചിരുന്നു. അമ്മ ശിൽപ ജാദവ് മകളെ ഇക്കാര്യത്തിനായി നിര്‍ബന്ധിക്കുന്നത് നിത്യവും തുടര്‍ന്നു. ഇതോടെ തുടര്‍ച്ചയായി വഴക്കുണ്ടായി. വീട്ടില്‍ നിന്നുള്ള സമ്മർദത്തെ തുടര്‍ന്ന് കുട്ടി, ജൂലൈ മാസം മാതാപിതാക്കൾക്കെതിരെ പൊലീസിൽ പരാതി നൽകാന്‍ ശ്രമിച്ചു.
എന്നാല്‍ പൊലീസ് കേസെടുക്കാതെ കൗൺസിലിങ് നടത്തി പറഞ്ഞയച്ചു. ജൂലൈ 30 ന് ഇവര്‍ തമ്മില്‍ വീണ്ടും കലഹമുണ്ടായി. ഇതില്‍, മകൾ അമ്മയെ നിലത്തേക്ക് ആഞ്ഞ് തള്ളിയിട്ടു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മാതാവിന്‍റെ കഴുത്തിൽ കുരുക്കിട്ട് കൊലപ്പെടുത്തി. പിന്നീട്, മൃതദേഹം കിടപ്പുമുറിയില്‍ കൊണ്ടിട്ടു.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ പിടിച്ചു നില്‍ക്കാനാകെ കുട്ടി
തുടര്‍ന്ന് മകള്‍, ശിൽപ ജാദവിന്‍റെ മൊബൈൽ ഉപയോഗിച്ച് അടുത്ത ആളുകള്‍ക്ക് സന്ദേശം അയച്ചു. ആത്മഹത്യ ചെയ്യുകയാണെന്ന കുറിപ്പാണ് അയച്ചത്. ശിൽപയുടെ സഹോദരനാണ് ആദ്യം സ്ഥലത്തെത്തിയത്. വാതില്‍ ചവിട്ടിത്തുറന്നാണ് മൃതദേഹം കണ്ടെടുത്തത്.
തുടര്‍ന്ന് പൊലീസെത്തി പരിശോധന നടത്തി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റും, ശ്വാസംമുട്ടിയുമാണ് മരിച്ചതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. ഇതോടെ പെണ്‍കുട്ടി കുറ്റസമ്മതം നടത്തി. സന്തോഷ് ജാദവിനും ശിൽപ ജാദവിനും ആറു വയസുള്ള മകനുണ്ട്.
ALSO READ: ഒബിസി ബിൽ ലോക്‌സഭ പാസാക്കി; പാസാക്കിയത് എതിർപ്പില്ലാതെ