കൊൽക്കത്ത: ദീപാവലി ആഘോഷത്തോടനുബന്ധിച്ച് കൊൽക്കത്തയുടെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ച വൈകിട്ട് പടക്കം പൊട്ടിച്ച 15 പേർ അറസ്റ്റിൽ. കാളി പൂജ, ദീപാവലി തുടങ്ങിയ ആഘോഷങ്ങളിൽ പശ്ചിമ ബംഗാളിൽ പടക്ക വിൽപ്പനയും ഉപയോഗവും നിരോധിക്കാൻ ഹൈക്കോടതി കഴിഞ്ഞ ആഴ്ച ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ലംഘിച്ചതിനാണ് അറസ്റ്റ്. നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ പടക്കങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ടുപേർക്കെതിരെ ഇന്ത്യൻ പീനൽ കോഡ്, സ്ഫോടകവസ്തു നിയമം എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു.
ദീപാവലി ആഘോഷം: കൊൽക്കത്തയിൽ പടക്കം പൊട്ടിച്ചതിന് 15 പേർ അറസ്റ്റിൽ - ഹൈക്കോടതി ഉത്തരവ്
പടക്ക വിൽപ്പനയും ഉപയോഗവും നിരോധിച്ച ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിനാണ് അറസ്റ്റ്