ഹൈദരാബാദ്: തെലങ്കാനയിൽ 13 കോടി രൂപ വിലവരുന്ന വ്യാജ മുളക് വിത്തുകൾ പിടികൂടി. സൂര്യപേട്ട് ജില്ലയിലെ ശിവ റെഡ്ഡി എന്നയാളുടെ പക്കൽ നിന്നുമാണ് വിത്തുകൾ പിടിച്ചെടുത്തത്. ഹൈദരാബാദിലെ വനസ്ഥലിപുരത്തെ ദ്വാരക വിത്ത് എന്ന പേരിൽ 15 തരം വ്യാജ വിത്തുകൾ ഇയാളുടെ കൈവശം ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
ALSO READ: തിഹാറില്‍ സഹ തടവുകാര്‍ മര്‍ദിച്ചെന്ന് ഐഎസ് പ്രവര്‍ത്തകന്‍ റാഷിദ്
സൂര്യപേട്ട് ജില്ലയിലെ ചിന്താലപാലേമിൽ നിന്ന് ബുധനാഴ്‌ചയും പൊലീസ് വ്യാജ വിത്തുകൾ പിടികൂടിയിരുന്നു. നിരവധി സ്ഥലങ്ങളിൽ വ്യാജ വിത്ത് വിൽക്കാൻ ഡീലർമാരെ നിയമിക്കുന്നുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. സംഭവത്തിൽ ദ്വാരക സീഡ്‌സ് അക്കൗണ്ടന്‍റ് യാദഗിരി, റീജിണൽ മാനേജർ ലക്ഷ്‌മ റെഡ്ഡി എന്നിവരെയും വ്യാജ വിത്തുകൾ നിർമ്മിച്ച് വിൽക്കുന്ന അഞ്ച് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.