ETV Bharat / bharat

ലുധിയാനയിൽ പതിനൊന്നുകാരി ആണ്‍കുഞ്ഞിന് ജന്മം നൽകിയ സംഭവം; പ്രതിക്കായി തെരച്ചിൽ തുടർന്ന് പൊലീസ് - പഞ്ചാബിൽ പതിനൊന്നുകാരി ആണ്‍കുഞ്ഞിന് ജന്മം നൽകി

ഫാക്‌ടറിയിൽ ഒരുമിച്ച് ജോലിചെയ്യുകയായിരുന്ന യുവാവ് പെണ്‍കുട്ടിക്ക് വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കുകയായിരുന്നു.

11-year-old girl became mother in Ludhiana  ലുധിയാനയിൽ പതിനൊന്നുകാരി ആണ്‍കുഞ്ഞിന് ജന്മം നൽകി  ലുധിയാനയിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡനം  sexual Harassment of a minor girl in Ludhiana  പഞ്ചാബിൽ പതിനൊന്നുകാരി ആണ്‍കുഞ്ഞിന് ജന്മം നൽകി  sexual Harassment of a minor girl
ലുധിയാനയിൽ പതിനൊന്നുകാരി ആണ്‍കുഞ്ഞിന് ജന്മം നൽകിയ സംഭവം; പ്രതിക്കായി തെരച്ചിൽ തുടർന്ന് പൊലീസ്
author img

By

Published : Mar 15, 2022, 3:36 PM IST

ലുധിയാന/ പഞ്ചാബ്: ലുധിയാനയിൽ പതിനൊന്ന് വയസുകാരി ആണ്‍കുഞ്ഞിന് ജന്മം നൽകിയ സംഭവത്തിൽ പ്രതിക്കെതിരെ തെരച്ചിൽ തുടർന്ന് പൊലീസ്. ലുധിയാനയിലെ മച്ചിവാഡ പട്ടണത്തിലാണ് കേസിനാസ്‌പദമായ സംഭവം. ഫാക്‌ടറിയിൽ ഒരുമിച്ച് ജോലിചെയ്യുകയായിരുന്ന യുവാവ് വിവാഹ വാഗ്‌ദാനം നൽകി പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു.

പീഡനത്തിനിരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി വീട്ടുകാർ പ്രതിയെ സമീപിച്ചെങ്കിലും ഇയാൾ അതിന് കൂട്ടാക്കിയില്ല. തുടർന്ന് വീട്ടുകാർ ഈ സംഭവം തങ്ങളുടെ അയൽവാസിയോട് പറഞ്ഞു. പിന്നാലെ പെണ്‍കുട്ടിയെ അയൽവാസി കൂടെക്കൂട്ടി മാസങ്ങളോളം കൂടെനിർത്തി. എന്നാൽ അവിടെ അവർ പ്രതിക്കനുകൂലമായി പ്രവർത്തിച്ച് പെണ്‍കുട്ടിയെ തുടർന്നും പീഡനത്തിനിരയാക്കുകയായിരുന്നു.

ALSO READ: '3 പാത്രങ്ങളിലായി വന്‍തോതില്‍ നിധിയുണ്ടെന്ന് സ്വപ്‌നം' ; ഒന്‍പതുകാരനെ കൊന്ന് ബലി നല്‍കിയ ദമ്പതികള്‍ പിടിയില്‍

തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. പൊലീസെത്തി പെണ്‍കുട്ടിയെ അയൽവാസിയിൽ നിന്ന് മോചിപ്പിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പെണ്‍കുട്ടി ഒരാണ്‍കുഞ്ഞിന് ജന്മം നൽകുകയും ചെയ്‌തു. എന്നാൽ കേസെടുത്തതറിഞ്ഞ് പ്രതി ഒളിവിൽ പോയി. പൊലീസ് ഇയാൾക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.