ന്യൂഡല്‍ഹി: ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ അടിസ്ഥാനത്തിൽ 15000 സ്‌കൂളുകൾ വികസിപ്പിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. വിദ്യാഭ്യാസമേഖലയിൽ ഡിജിറ്റൽ വിനിമയം ഉത്തേജിപ്പിക്കാൻ 1500 കോടി വകയിരുത്തി. ഗവേഷണപദ്ധതികൾക്കായി 50000 കോടി മാറ്റിവെക്കുമെന്നും ധനമന്ത്രി ബജറ്റിൽ വ്യക്തമാക്കി. രാജ്യത്തെ സംസ്ഥാനങ്ങളെയും സ്വകാര്യ മേഖലയേയും സഹകരിപ്പിച്ച് 100 സൈനിക സ്‌കൂളുകള്‍ ആരംഭിക്കാന്‍ ബജറ്റില്‍ തുക വകയിരുത്തിയതായും ധനമന്ത്രി നിര്‍മല സീതാരാമന്‍. ലഡാക്കില്‍ ലേ ആസ്ഥാനമാക്കി കേന്ദ്രസര്‍വകലാശാല സ്ഥാപിക്കാനും പദ്ധതി.
വിദ്യാഭ്യാസ മേഖലയില്‍ യുഎഇ, ജപ്പാന്‍ എന്നീ രാജ്യങ്ങളുമായി സഹകരിക്കും. ഏകലവ്യ സ്‌കൂളുകള്‍ക്ക് 40 കോടിയും അനുവദിച്ചു. 750 ഏകലവ്യ മോഡല്‍ സ്‌കൂളുകളുണ്ടാകും. സമുദ്ര ഗവേഷണ പദ്ധതിക്ക് നാലായിരം കോടിയും ഗവേഷണ വികസന മേഖലയ്‌ക്ക് 50000 കോടിയും വകയിരുത്തി.