ബലോഡ് (ഛത്തീസ്‌ഗഡ്): ഛത്തീസ്‌ഗഡില്‍ ബൊലേറോ ജീപ്പും ട്രക്കും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 11 പേര്‍ മരിച്ചു. ബലോഡ് ജില്ലയിലെ ബലോഡ്‌ഗഹന് സമീപം അര്‍ധരാത്രിയോടെയായിരുന്നു അപകടം. മരിച്ചവരില്‍ അഞ്ച് സ്‌ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു.
പത്ത് പേര്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. ഒരാള്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ധംതാരിയില്‍ നിന്നും മാര്‍ക്കത്തോളയില്‍ ഒരു വിവാഹചടങ്ങില്‍ പങ്കെടുക്കാനായി പോയ സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.
ധംതാരി ജില്ലയിലെ സോറെം ഗ്രാമത്തില്‍ നിന്നും മര്‍ക്കത്തോളയില്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി പോയവര്‍ സഞ്ചരിച്ച ബൊലേറോ വാഹനം അമിത വേഗതയിലെത്തിയ ട്രക്കുമുായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. മരിച്ച മുഴുവന്‍പേരും ജീപ്പിലുണ്ടായിരുന്നവരാണ്. അപകടത്തിന് പിന്നാലെ ട്രക്ക് ഡ്രൈവര്‍ സംഭവസ്ഥലത്ത് നിന്നും ഓടിരക്ഷപ്പെട്ടിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
ഇടിയുടെ ആഘാതത്തില്‍ ബൊലേറോ ജീപ്പ് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. അപകടം നടന്ന പാതയിലൂടെ പോയ മറ്റ് യാത്രികരാണ് വിവരം പൊലീസിനെ അറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസാണ് അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
ഇതില്‍ ഒരു പെണ്‍കുട്ടി ഗുരുതരാവസ്ഥയിലായിരുന്നു. ഈ കൂട്ടിയെ വിദഗ്‌ദ ചികിത്സയ്‌ക്കായി റായ്‌രൂരിലെ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ചികിത്സയിലിരിക്കെ ഈ കുട്ടിയും മരിക്കുകയായിരുന്നു.
ഒളിവില്‍പോയ ട്രക്ക് ഡ്രൈവറിന് വേണ്ടിയുള്ള തെരച്ചില്‍ പൊലീസ് ആരംഭിച്ചിട്ടുണ്ടെന്ന് ബലോഡ് എസ്‌പി ജിതേന്ദ്ര കുമാര്‍ യാദവ് . അപകടത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ മുഖ്യമന്ത്രി ഭൂപേഷ് ബഗല്‍ സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്നും അറിയിച്ചു.