കേരളം

kerala

പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ്: എഫ്ഐആർ റദ്ദാക്കണമെന്ന് പ്രതി; സർക്കാരിനോട് നിലപാട് തേടി ഹൈക്കോടതി

By ETV Bharat Kerala Team

Published : Jun 19, 2024, 12:54 PM IST

PANTHEERANKAVU DOWRY CASE  പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ്  എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യം  രാഹുല്‍
Pantheeramkavu Domestic Violence Case court inquired governments opinion (ETV Bharat)

എറണാകുളം:പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതി രാഹുലിന്‍റെ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്‍റെ നിലപാട് തേടി. ജസ്‌റ്റിസ് ബദറുദീന്‍റെ ബഞ്ചാണ് സർക്കാരിനോട് നിലപാട് തേടിയത്. സർക്കാരിനെ കൂടാതെ ഹർജിയിലെ എതിർ കക്ഷികളായ പന്തീരങ്കാവ് എസ്എച്ച്ഒ, പരാതിക്കാരി എന്നിവർക്കും ഹൈക്കോടതി നോട്ടീസ് അയച്ചു.

പ്രശ്‌നം ഒത്തുതീർപ്പായെന്ന് രാഹുൽ ഹൈക്കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച പരാതിക്കാരിയുടെ സത്യവാങ്മൂലവും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. മെയ് അഞ്ചിനാണ് രാഹുലും പെൺകുട്ടിയും വിവാഹിതരായത്. മെയ് 12 ന് രാഹുൽ സ്ത്രീധനത്തിന്‍റെ പേരിൽ മർദിച്ചു എന്ന് ആരോപിച്ച് യുവതിയും കുടുംബവും രംഗത്തു വന്നിരുന്നു.

പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിനിടയിൽ രാഹുൽ ഒളിവിൽ പോയി. രാഹുലിനായുളള അന്വേഷണം ഊര്‍ജിതമായി നടക്കുന്നതിനിടയില്‍ പെൺകുട്ടി മൊഴി മാറ്റുകയായിരുന്നു. രാഹുൽ തന്നെ മർദിച്ചിട്ടില്ലെന്നും വീട്ടുകാര് നിർബന്ധിച്ചു പറയിപ്പിച്ചതാണെന്നുമായിരുന്നു യുവതിയുടെ പിന്നീടുള്ള നിലപാട്. എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള രാഹുലിന്‍റെ ഹർജി ഹൈക്കോടതി പിന്നീട് വീണ്ടും പരിഗണിക്കും.

Also Read:പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; കട്ടപ്പനയിൽ അസം സ്വദേശി പിടിയില്‍

ABOUT THE AUTHOR

...view details