ETV Bharat / snippets

മൂന്ന് വയസുകാരന്‍റെ ശരീരത്തിൽ മുത്തച്ഛൻ ചൂട് ചായയൊഴിച്ച് പൊള്ളിച്ചു; സംഭവം തിരുവനന്തപുരത്ത്

author img

By ETV Bharat Kerala Team

Published : Jun 28, 2024, 3:05 PM IST

GRANDFATHER ABUSES CHILD  CHILD ABUSES AT THIRUVANANTHAPURAM  POURED HOT TEA AND BURNED  ചൂട് ചായയൊഴിച്ച് പൊള്ളിച്ചു
Representative Image (ETV Bharat)

തിരുവനന്തപുരം : മണ്ണന്തലയിൽ മൂന്ന് വയസുകാരന്‍റെ ശരീരത്തിൽ മുത്തച്ഛൻ ചൂട് ചായ ഒഴിച്ച് പൊളിച്ചു. മൂന്ന് വയസുകാരൻ ശിവാനന്ദിനാണ് പൊള്ളലേറ്റത്. തിങ്കളാഴ്‌ചയായിരുന്നു സംഭവം. കുട്ടിയുടെ രണ്ടാനച്ഛൻ ജോലിക്കായി ബെംഗളൂരുവിലേക്ക് പോയ സമയത്തായിരുന്നു സംഭവം. ഇയാള്‍ മടങ്ങിയെത്തിയപ്പോഴാണ് കുട്ടിക്ക് പൊള്ളലേറ്റതായി ശ്രദ്ധയില്‍പ്പെട്ടത്.

തുടർന്ന് ചികിത്സയ്‌ക്കായി തിരുവനന്തപുരം എസ്‌ഐടി ആശുപത്രിയിലേക്ക് മാറ്റി. പിന്നീടാണ് മുത്തച്ഛൻ ചൂട് ചായ ശരീരത്തിൽ ഒഴിച്ച് പൊള്ളിച്ചതാണെന്ന വിവരം കുട്ടി മാതാപിതാക്കളോട് പറയുന്നത്. ഇതോടെ ഇരുവരും മണ്ണന്തല പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ മണ്ണന്തല പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നിലവിൽ കുട്ടിയുടെ രക്ഷിതാക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി വരികയാണ്. കുട്ടിയുടെ അമ്മയുടെ അച്ഛൻ നിരന്തരം ഉപദ്രവിക്കാറുണ്ടെന്ന് മാതാപിതാക്കൾ പൊലീസിൽ പറഞ്ഞിട്ടുണ്ട്. സംഭവത്തിൽ കുട്ടിയുടെ മൊഴി കൂടി രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്ന് മണ്ണന്തല പൊലീസ് അറിയിച്ചു.

ALSO READ: മഞ്ചേരി പീഡനക്കേസ്; പിതാവിന് രണ്ട് ജീവപര്യന്തത്തിന് പുറമെ 104 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.