കേരളം

kerala

പാരിസ് ഒളിമ്പിക്‌സ് 2024; ഉദ്ഘാടന ചടങ്ങില്‍ ഹിന്ദിക്ക് അപൂർവ ബഹുമതി

By ETV Bharat Kerala Team

Published : Jul 27, 2024, 12:22 PM IST

Etv Bharat
Etv Bharat (Etv Bharat)

ഹൈദരാബാദ് : സെൻ നദിയിൽ നടന്ന പാരിസ് ഒളിമ്പിക്‌സിൻ്റെ ഉദ്ഘാടന ചടങ്ങിൽ ഹിന്ദി ഭാഷയ്ക്ക് അപൂർവ ബഹുമതി. ഉദ്‌ഘാദന ചടങ്ങില്‍ അവതരിപ്പിക്കപ്പെട്ട ആറ് ഭാഷകളിൽ ഒന്നാണ് ഹിന്ദിയും. 'സിസ്റ്റർഹുഡ്' എന്ന പേരിൽ, ഫ്രാൻസിലെ സ്ത്രീകൾ നൽകിയ പിന്തുണ ഇൻഫോഗ്രാഫിക്‌സ് ആയി ചടങ്ങില്‍ അവതരിപ്പിച്ചിരുന്നു. ഇതില്‍ ഹിന്ദി ഭാഷയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധത ചടങ്ങില്‍ എടുത്തുകാട്ടി. ഇതിന്‍റെ പല രംഗങ്ങളും ഓൺലൈനിൽ വൈറലായിട്ടുണ്ട്.

ഒളിമ്പിക്‌സിൻ്റെ ചരിത്രത്തിലാദ്യമായാണ് ഉദ്‌ഘാടന ചടങ്ങ് സ്റ്റേഡിയത്തിന് വെളിയില്‍ നടക്കുന്നത്. സേന്‍ നദിയിലൂടെയാണ് ഒളിമ്പിക് താരങ്ങള്‍ ഉദ്‌ഘാടന ചടങ്ങിനെത്തിയത്. 85 ബോട്ടുകളിലായി 6,800 കായിക താരങ്ങളാണ് 6 കിലോമീറ്റർ പരേഡിൽ പങ്കെടുത്തത്.

3,20,000-ത്തിലധികം കാണികൾ ചടങ്ങിൽ പങ്കെടുത്തു. ഫ്രഞ്ച് അക്ഷരമാലാക്രമത്തിൽ 84-ാമത്തെ രാജ്യമായാണ് ഇന്ത്യ ചടങ്ങിലേക്ക് കടന്നുവന്നത്. ബാഡ്‌മിൻ്റൺ താരം പി വി സിന്ധുവും ടേബിൾ ടെന്നീസ് താരം ശരത് കമലുമാണ് ഇന്ത്യന്‍ പതാകയേന്തി മുന്നില്‍ നിന്ന് നയിച്ചത്.

ABOUT THE AUTHOR

...view details