ETV Bharat / snippets

ബാര്‍ബഡോസിലെ മണ്ണിന്‍റെ രുചി എങ്ങനെ?; രോഹിത്തിനോട് പ്രധാനമന്ത്രി

author img

By ETV Bharat Kerala Team

Published : Jul 5, 2024, 5:38 PM IST

T20 WORLD CUP 2024  ROHIT BARBADOS PITCH GESTURES  രോഹിത് ശര്‍മ നരേന്ദ്ര മോദി  ടി20 ലോകകപ്പ് 2024
രോഹിത് ശര്‍മ, നരേന്ദ്ര മോദി (IANS)

ന്യൂഡല്‍ഹി: ടി20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യന്‍ ടീമിന് ആവേശ്വജ്ജല വരവേല്‍പ്പാണ് രാജ്യം നല്‍കിയത്. കരീബിയനില്‍ നിന്നും കിരീടവുമായി മടങ്ങിയെത്തിയ രോഹിത് ശര്‍മയേയും സംഘത്തേയും ആരാധകര്‍ സ്‌നേഹം കൊണ്ട് പൊതിഞ്ഞു. ഡല്‍ഹി വിമാനത്തിലാണ് ടീം പറന്നിറങ്ങിയതെങ്കിലും രാജ്യതലസ്ഥാനത്ത് കാര്യമായ പരിപാടികളൊന്നും തന്നെയുണ്ടായിരുന്നില്ല.

മുംബൈയിലായിരുന്നു ഔദ്യോഗിക സ്വീകരണചടങ്ങ്. ടീമിനെ സ്വീകരിക്കാനും ആദരിക്കാനും ജനസാഗരമാണ് മുംബൈ നഗരത്തിലേക്ക് ഒഴുകിയെത്തിയത്. മറൈൻ ഡ്രൈവില്‍ നിന്നും ആരംഭിച്ച് വാങ്കഡെ സ്റ്റേഡിയം വരെ നീളുന്ന വിക്‌ടറി പരേഡും പിന്നീട് ആദരിക്കലും നടന്നു.

മുംബൈയില്‍ എത്തും മുമ്പ് പ്രധാനമന്ത്രിയുടെ വസതിയില്‍ താരങ്ങള്‍ പ്രഭാതഭക്ഷണ വിരുന്നില്‍ പങ്കെടുത്തിരുന്നു. വിരുന്നിനിടെ ബാര്‍ബഡോസിലെ മണ്ണിന്‍റെ രുചിയെന്തെന്ന് പ്രധാനമന്ത്രി രോഹിത്തിനോട് പ്രധാനമന്ത്രി ചോദിച്ചതായാണ് വിവരം.

ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചതിന് ശേഷം കെന്‍സിങ്‌ടണ്‍ ഓവലിലെ പിച്ചിലെ മണ്ണ് രുചിക്കുന്ന രോഹിത്തിന്‍റെ ദശ്യങ്ങള്‍ വൈറലായിരുന്നു. തങ്ങള്‍ക്ക് എല്ലാം നല്‍കിയ ആ പിച്ചിന്‍റെ ഒരു ഭാഗം തന്നോടൊപ്പം ഉണ്ടാവാന്‍ വേണ്ടിയായിരുന്നു അതു ചെയ്‌തതെന്ന് താരം നേരത്തെ തന്നെ പ്രതികരിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.