കേരളം

kerala

പാരിസ് ഒളിമ്പിക്‌സ്‌ 2024; ഫ്രഞ്ച് ട്രെയിൻ സർവീസുകൾ സാധാരണ നിലയിലേക്ക്

By ETV Bharat Kerala Team

Published : Jul 29, 2024, 2:37 PM IST

PARIS OLYMPICS 2024  FRENCH TRAIN SERVICES  FRANCE HIGH SPEED TRAIN NETWORK  പാരിസ് ഒളിമ്പിക്‌സ്‌ 2024
France's high-speed train network (AFP)

ഫ്രാൻസ് : ഫ്രാൻസിന്‍റെ അതിവേഗ ട്രെയിൻ ശൃംഖല സാധാരണ നിലയിലായതായി ഗതാഗത മന്ത്രി പാട്രിസ് വെർഗ്രീറ്റ് പറഞ്ഞു. ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങിന് മുമ്പുള്ള ഏകോപിത അട്ടിമറി പ്രവർത്തനങ്ങൾ യാത്രയെ തടസപ്പെടുത്തി. മൂന്ന് ദിവസത്തിന് ശേഷമാണ്‌ ഗതാഗതം പുനസ്ഥാപിക്കപ്പെട്ടിരിക്കുന്നത്‌.

2024 പാരിസ് ഒളിമ്പിക്‌സിന്‍റെ ഉദ്ഘാടന ആഘോഷങ്ങള്‍ക്ക് മണിക്കൂറുകള്‍ക്ക് മുമ്പായിരുന്നു ആക്രമണം നടന്നത്‌. അതിവേഗ ട്രെയിന്‍ പാതയുടെ പലയിടത്തും അട്ടിമറി പ്രവര്‍ത്തനങ്ങള്‍ ഉണ്ടായെന്ന്‌ ഫ്രഞ്ച് റെയില്‍വേ ഓപ്പറേറ്റര്‍മാരായ എസ്എന്‍സിഎഫ് റിപ്പോര്‍ട്ട് ചെയ്‌തു.

രാജ്യത്തെ പടിഞ്ഞാറ്, വടക്ക്, കിഴക്ക് ഭാഗത്തെ സര്‍വീസുകളെയാണ് ഇത് ബാധിച്ചത്. ചില ട്രെയിനുകള്‍ റദ്ദാക്കുകയും ചിലത് വൈകുകയും ചെയ്‌തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.

ALSO READ:പാരിസ് ഒളിമ്പിക്‌സ് ഉദ്ഘാടനത്തിന് തൊട്ടു മുമ്പ് ഫ്രാന്‍സിലെ അതിവേഗ ട്രെയിന്‍ ശൃംഖലയ്ക്ക് നേരെ ആക്രമണം

ABOUT THE AUTHOR

...view details