കേരളം

kerala

ETV Bharat / snippets

ഛത്തീസ്‌ഗഡിൽ ഏറ്റുമുട്ടല്‍; അഞ്ച് നക്‌സലൈറ്റുകളെ വധിച്ച് സുരക്ഷ ഉദ്യോഗസ്ഥര്‍

By ETV Bharat Kerala Team

Published : Jul 2, 2024, 10:41 PM IST

NAXALS KILLED IN ENCOUNTER  FIVE NAXALS KILLED IN ENCOUNTER  5 നക്‌സലൈറ്റുകൾ കൊല്ലപ്പെട്ടു  നക്‌സൽ സുരക്ഷാ സേന ഏറ്റുമുട്ടൽ
Five Naxals Killed in Encounter with Security Personnel in Chhattisgarh (ETV Bharat)

നാരായൺപൂർ (ഛത്തീസ്‌ഗഡ്) :നാരായൺപൂർ ജില്ലയിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് നക്‌സലൈറ്റുകൾ കൊല്ലപ്പെട്ടു. അബുജ്‌മദിലെ കൊഹ്‌കമേട്ട പൊലീസ് സ്‌റ്റേഷൻ പരിധിയിലുള്ള വനത്തിലാണ് വെടിവയ്‌പ്പ് നടന്നത് എന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

"ഇതുവരെ അഞ്ച് നക്‌സലൈറ്റുകൾ കൊല്ലപ്പെട്ടു. പ്രദേശത്ത് ഇപ്പോഴും തെരച്ചിൽ നടക്കുന്നു, കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുന്നു" പൊലീസ് അറിയിച്ചു. സുരക്ഷ ഉദ്യോഗസ്ഥർ സുരക്ഷിതരാണെന്ന് റിപ്പോർട്ട് ചെയ്‌തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. വിവിധ ജില്ലകളിൽ നിന്നുള്ള ജില്ലാ റിസർവ് ഗാർഡ്, സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ്, ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ്, ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് എന്നിവരെ ഉൾപ്പെടുത്തിയുള്ള ഓപ്പറേഷൻ ഞായറാഴ്‌ച ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

സംസ്ഥാനത്ത് സുരക്ഷാ സേനയുമായുള്ള വ്യത്യസ്‌ത ഏറ്റുമുട്ടലുകളിൽ ഈ വർഷം ഇതുവരെ കൊല്ലപ്പെട്ട നക്‌സലൈറ്റുകളുടെ എണ്ണം 138 ആയി ഉയർന്നു.

Also Read : നുഴഞ്ഞുകയറ്റം: ജമ്മു കശ്‌മീരിൽ സുരക്ഷ സേന രണ്ട് ഭീകരരെ വധിച്ചു

ABOUT THE AUTHOR

...view details