ETV Bharat / snippets

ട്രാക്കിലെ മൃതദേഹങ്ങൾ നീക്കുന്നതിനിടെ ട്രെയിൻ ഇടിച്ചു; പൊലീസ് ഉദ്യോഗസ്ഥന്‍റെ കൈയറ്റു

TRAIN ACCIDENT IN MP  ACCIDENT NEWS  COP LOSES HAND AS TRAIN HITS HIM  പൊലീസ് ട്രെയിന്‍ അപകടം
Representational Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 11, 2024, 12:47 PM IST

ഭോപ്പാല്‍: റെയിൽവേ ട്രാക്കിൽ കിടന്ന രണ്ട് മൃതദേഹങ്ങൾ നീക്കം ചെയ്യുന്നതിനിടെ ട്രെയിൻ തട്ടിയ സബ് ഇൻസ്‌പെക്‌ടറുടെ കൈയറ്റു. മധ്യപ്രദേശിലെ ദാമോഹ് ജില്ലയിലെ കരയ്യ ഭദോലി റെയിൽവേ സ്റ്റേഷന് സമീപം ഞായറാഴ്‌ച വൈകുന്നേരമാണ് അപകടമുണ്ടായത്. ബന്ദക്‌പൂർ പോസ്‌റ്റ് ഇൻ ചാർജ് അസിസ്റ്റന്‍റ്‌ സബ് ഇൻസ്‌പെക്‌ടർ രാജേന്ദ്ര മിശ്രയുടെ വലതുകയ്യാണ് അറ്റത്. ഒരു പൊലീസ് ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി അധികൃതർ അറിയിച്ചു.

രണ്ട് പേർ ട്രെയിനിൽ നിന്ന് വീണ് മരിച്ചതായി വിവരം ലഭിച്ചതിനെ തുടർന്നാണ് രാജേന്ദ്ര മിശ്രയും സംഘവും സ്ഥലത്തെത്തിയതെന്ന് പൊലീസ് സൂപ്രണ്ട് ശ്രുതി കീർത്തി സോംവൻഷി പറഞ്ഞു. മൃതദേഹങ്ങള്‍ പരിശോധിച്ച് പുറത്തെടുക്കുന്നതിനിടെ പെട്ടെന്ന് ഒരു ട്രെയിൻ വന്ന് ഇടിക്കുകയായിരുന്നു. അപകടത്തില്‍ പൊലീസ് വാഹനത്തിന്‍റെ ഡ്രൈവർ യാവർ ഖാനാണ് പരിക്കേറ്റതെന്നും സൂപ്രണ്ട് അറിയിച്ചു.

വിദഗ്‌ധ ചികിത്സയ്ക്കായി മിശ്രയെയും ഖാനെയും ജബൽപൂരിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആവശ്യമെങ്കിൽ ഇരുവരേയും എയർ ആംബുലൻസിൽ മറ്റൊരു നഗരത്തിലെ മെഡിക്കൽ സ്ഥാപനത്തിലേക്ക് ചികിത്സയ്ക്കായി അയക്കുമെന്നും സൂപ്രണ്ട് വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.