കേരളം

kerala

ETV Bharat / videos

മൂന്നാറില്‍ വീണ്ടും പടയപ്പ ; ലോറി തടഞ്ഞിട്ടത് ഒരു മണിക്കൂറോളം - wild elephant

By ETV Bharat Kerala Team

Published : Feb 26, 2024, 1:50 PM IST

ഇടുക്കി : കാട്ടുകൊമ്പന്‍ പടയപ്പ വീണ്ടും മൂന്നാറിലെ ജനവാസമേഖലയില്‍ ഇറങ്ങി (Wild tusker Padayappa In Munnar). നയമക്കാട്ട് മേഖലയിലാണ് പടയപ്പയെത്തിയത്. ഇന്ന് (26-02-2024) പുലര്‍ച്ചെ മൂന്നാര്‍ ഉദുമല്‍പ്പേട്ട അന്തര്‍ സംസ്ഥാന പാതയിലിറങ്ങിയ പടയപ്പ റോഡില്‍ ഗതാഗത തടസം തീര്‍ത്തു. കാട്ടാന റോഡിലിറങ്ങി സിമന്‍റ് കയറ്റി വന്ന ലോറി തടഞ്ഞിട്ടു. ഒരു മണിക്കൂറോളം ആന റോഡില്‍ നിന്നു. പിന്നീട് ആളുകള്‍ ബഹളമുണ്ടാക്കിയതിനെ തുടർന്നാണ് റോഡില്‍ നിന്ന് മാറിയത്. കഴിഞ്ഞ ഒരു മാസക്കാലമായി ഗുണ്ടുമല, തെന്മല ഭാഗങ്ങളിലായിരുന്നു പടയപ്പ ചുറ്റിത്തിരിഞ്ഞിരുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് വിനോദ സഞ്ചാര മേഖലയായ എക്കോ പോയിന്‍റില്‍ എത്തിയ പടയപ്പ റോഡില്‍ നിലയുറപ്പിച്ച് ഗതാഗത തടസം സൃഷ്ടിച്ചിരുന്നു. മാത്രമല്ല രണ്ട് കടകൾ തകർത്ത് പഴങ്ങൾ എടുത്ത് കഴിക്കുകയും ചെയ്‌തിരുന്നു. വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന നിരവധി വഴിയോര കടകളാണ് ആന തകർത്തത്. വേനല്‍ കനക്കുന്നതോടെ പടയപ്പ ജനവാസ മേഖലയില്‍ സ്ഥിര സാന്നിധ്യമാകുമോയെന്ന ആശങ്കയിലാണ് ജനങ്ങൾ. വിഷയത്തില്‍ അധികൃതര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details