മറയൂരിൽ കെഎസ്ആർടിസി ബസിന് മുൻപിൽ കാട്ടാന; ഭയന്ന് യാത്രക്കാർ - WILD ELEPHANT IN FRONT OF KSRTC
Published : Feb 16, 2025, 3:37 PM IST
ഇടുക്കി: മറയൂർ - ചിന്നാർ റോഡിൽ കെഎസ്ആർടിസി ബസിന് മുൻപിൽ കാട്ടാന. മറയൂർ- തിരുവനന്തപുരം - പഴനി സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിന് മുൻപിലാണ് കാട്ടാന എത്തിയത്. വിരിക്കൊമ്പൻ എന്ന പേരിൽ അറിയപ്പെടുന്ന കാട്ടാന ബസിന് നേരെ നടന്ന് അടുത്ത് യാത്രക്കാരെ ഭയപ്പെടുത്തുകയായിരുന്നു.
കുറച്ച് നേരം റോഡിൽ നിലയുറപ്പിച്ച ശേഷം ആന പിന്മാറി റോഡരികിലേക്ക് മാറുകയും ചെയ്‌തു. ആന റോഡിൽ നിന്നും മാറിയതിന് ശേഷമാണ് ബസ് യാത്ര തുടർന്നത്. മറയൂർ, ചിന്നാർ, ഉദുമൽപേട്ട അന്തർസംസ്ഥാന പാതയിൽ ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിലാണ് സംഭവം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം മൂന്നാറിലും പരിസര ഭാഗത്തും സ്ഥിര സാന്നിധ്യമായ കാട്ടുകൊമ്പന്‍ പടയപ്പയുടെ ശല്യം രൂക്ഷമായിരിക്കുകയാണ്. ആനയുടെ ആക്രമണത്തില്‍ കഴിഞ്ഞ ദിവസം രണ്ട് ബൈക്ക് യാത്രികര്‍ക്ക് പരിക്കേറ്റിരുന്നു. ആനയ്‌ക്ക് മദപ്പാട് സ്ഥിരീകരിച്ചതായി നേരത്തെ വനംവകുപ്പ് അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷവും മദപ്പാട് കാലത്ത് പടയപ്പ ആക്രമാസക്തനാവുകയും ഇരുചക്രവാഹനങ്ങളടക്കം നശിപ്പിക്കുകയും ചെയ്‌തിരുന്നു.