കേരളം

kerala

ETV Bharat / videos

മൂന്നാർ ദേവികുളത്ത് വീണ്ടും കാട്ടാന ആക്രമണം ; വ്യാപാര സ്ഥാപനങ്ങൾ തകർത്തു, നിരത്തിലിറങ്ങി പടയപ്പയും - wild elephant attack in devikulam

By ETV Bharat Kerala Team

Published : Mar 18, 2024, 5:07 PM IST

ഇടുക്കി: മൂന്നാറിലെ ദേവികുളത്ത് കാട്ടാനക്കൂട്ടം ഇറച്ചിക്കടകൾ തകർത്തു. ദേവികുളം മിഡിൽ ഡിവിഷനിലെ രണ്ട് കടകളാണ് കാട്ടാനകൾ തകർത്തത്. ഞായറാഴ്‌ച (17-03-2024) പുലർച്ചെ നാലുമണിയോടെ എത്തിയ കാട്ടാനക്കൂട്ടം ആണ് കടകൾ തകർത്തത്. കടയുടെ ചുമരുകൾ തുമ്പിക്കൈ കൊണ്ട് തകർത്ത കാട്ടാന കടയ്ക്കുള്ളിലെ ഉപകരണങ്ങൾക്കും കേടുവരുത്തി. മേഖലയിലെ കാബേജ് കൃഷിയും ആനകൾ നശിപ്പിച്ചു. ഒരു മണിക്കൂറോളം ഇവിടെ നിലയുറപ്പിച്ച ശേഷമാണ് കാട്ടാനകൾ പ്രദേശത്ത് നിന്നും മടങ്ങിയത്. ജനവാസ മേഖലയോട് ചേർന്ന് തന്നെയാണ് കടകള്‍ ഉള്ളത്. കാട്ടാനകളുടെ നിരന്തരമായ സാന്നിധ്യം മൂലം ദേവികുളം മേഖലയിലെ പ്രദേശവാസികൾ ആശങ്കയോടെയാണ് കഴിഞ്ഞുവരുന്നത്. ദേവികുളത്തിന്‍റെ തൊട്ടടുത്തുള്ള എസ്റ്റേറ്റ് ആയ ലോക്കാട്ടെ റേഷൻ കട കഴിഞ്ഞമാസം രണ്ടുതവണ കാട്ടാന തകർത്തിരുന്നു. വിനോദസഞ്ചാര മേഖലയായ മാട്ടുപ്പെട്ടിയിലും പടയപ്പയുടെ ആക്രമണം ഉണ്ടായി. കഴിഞ്ഞ ദിവസം മാട്ടുപ്പെട്ടി അഞ്ചാംമയിലിൽ ഉള്ള വഴിയോര കടയാണ് പടയപ്പ തകർത്തത്. മേഖലയിൽ ഒരാഴ്‌ചയ്ക്കി‌ടെ മൂന്നാം തവണയാണ് കാട്ടാനക്കൂട്ടം ഇറങ്ങുന്നത്. നേരത്തെ വാഹനങ്ങൾ തകർത്തിരുന്ന കാട്ടാനകൾ ഇപ്പോൾ കെട്ടിടങ്ങളെയും ആക്രമിക്കുന്നത് പ്രദേശവാസികളില്‍ ആശങ്കയുണർത്തുകയാണ്.

ABOUT THE AUTHOR

...view details