കേരളം

kerala

ETV Bharat / videos

പുൽപ്പള്ളിയിലെ ജനകീയ പ്രതിഷേധം : പൊലീസ് എടുത്ത കേസുകൾ പിൻവലിക്കണമെന്ന് സിപിഐ - കാട്ടാന ആക്രമണം

By ETV Bharat Kerala Team

Published : Feb 20, 2024, 3:47 PM IST

വയനാട്: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പാക്കം സ്വദേശി പോളിന്‍റെ മൃതദേഹം പുൽപ്പള്ളിയിൽ പൊതുദർശനത്തിനുവച്ച് പ്രതിഷേധിച്ച ജനങ്ങൾക്കെതിരായ കേസ് പിൻവലിക്കണമെന്ന് സിപിഐ ജില്ല സെക്രട്ടറി ഇ.ജെ. ബാബു. 155 മനുഷ്യ ജീവനുകളാണ് വന്യമൃഗങ്ങളുടെ ആക്രമണം കൊണ്ട് വയനാട്ടിൽ നഷ്‌ടമായത്. കഴിഞ്ഞ 17 ദിവസങ്ങൾക്കുള്ളിൽ മൂന്ന് മനുഷ്യരെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. ജനങ്ങളുടെ പ്രതിഷേധം സ്വാഭാവികമാണ്. ജീവനും സ്വത്തിനും സംരക്ഷണം ഇല്ലാതായിരിക്കുന്നു. ഈ സാഹചര്യത്തിൽ പ്രതിഷേധിച്ചവർക്കെതിരെ കേസെടുക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് സിപിഐ ജില്ല സെക്രട്ടറി ഇജെ ബാബു പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നയം ജനകീയ സമരങ്ങൾക്കെതിരല്ല. പുൽപ്പള്ളി പൊലീസ് ഇപ്പോൾ എടുത്തിരിക്കുന്ന കേസുകൾ പിൻവലിക്കണം. ജനങ്ങളെ അറസ്റ്റ് ചെയ്‌ത് ജയിലിൽ അടയ്ക്കുന്ന രീതി ഒഴിവാക്കണം. മന്ത്രിസഭ ഉപസമിതി വയനാട്ടിൽ സന്ദർശനം നടത്തിയപ്പോൾ സിപിഐ ഇത് സംബന്ധിച്ച നിവേദനം മന്ത്രിമാർക്ക് നൽകിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്‍റെയും പോളിന്‍റെയും വീടുകളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞ ദിവസം സന്ദര്‍ശനം നടത്തിയിരുന്നു. തിങ്കളാഴ്‌ച രാവിലെയോടെയാണ് ഗവര്‍ണര്‍ രണ്ട് പേരുടെയും വീടുകളിലെത്തി കുടുംബാംഗങ്ങളുമായി സംസാരിച്ചത്. തുടര്‍ന്ന്, വന്യമൃഗ ശല്യത്തില്‍ നിന്നും സുരക്ഷയാവശ്യപ്പെട്ട് നാട്ടുകാര്‍ നല്‍കിയ നിവേദനവും അദ്ദേഹം സ്വീകരിച്ചു.

ABOUT THE AUTHOR

...view details