കേരളം

kerala

ETV Bharat / videos

വയനാട് ദുരന്തം: പൂക്കളങ്ങളും പൂക്കള മത്സരങ്ങളുമില്ല; ഇത്തവണ പൂ വിപണിയിൽ പ്രതീക്ഷയില്ലാതെ കച്ചവടക്കാർ - Flower Market For Kozhikode - FLOWER MARKET FOR KOZHIKODE

By ETV Bharat Kerala Team

Published : Sep 14, 2024, 8:26 PM IST

കോഴിക്കോട് : നാളെ തിരുവോണം. പൂക്കളങ്ങളമൊരുക്കാൻ പൂക്കൾ തേടി വിപണിയിൽ എത്തുന്നവർ ഇത്തവണ വളരെ കുറവാണ്. വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ പരിമിതപ്പെടുത്തിയത് പൂ വിപണിയെ ശരിക്കും ബാധിച്ചു. മൻ പൂക്കളങ്ങളും പൂക്കള മത്സരങ്ങളും പൊതുവേ ഒഴിവാക്കിയിരുന്നു. വിദ്യാലയങ്ങളിലും ഓണാഘോഷങ്ങൾക്ക് ആർഭാടം കുറവായിരുന്നു. ഇതോടെ പൂക്കളുടെ വില തന്നെ കുറഞ്ഞു. മുൻ വർഷങ്ങളെ അപേക്ഷിച്ച് തുടക്കത്തിൽ ഇത്തവണ വിലയിൽ വൻ വർധന ഉണ്ടായിരുന്നു. ചെണ്ടുമല്ലി കിലോയ്ക്ക് 180 മുതൽ 200 രൂപ വരെയായിരുന്നു വില. റോസ് 400, ജമന്തി 350, വാടാമല്ലി 350 എന്നിങ്ങനെ നീണ്ടു നിരക്ക്. എന്നാൽ തിരുവോണം അടുത്തതോടെ വില കുറയുന്ന കാഴ്‌ചയാണ്. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പലയിടങ്ങളിലും ചെണ്ടുമല്ലി കൃഷി വ്യാപകമായി നടത്തിയിരുന്നു. ഇതിനാൽ പ്രാദേശിക വിപണിയിൽ ഈ പൂക്കളും ധാരാളമായി ലഭിക്കുന്നുണ്ട്. എല്ലാ വർഷവും പൂക്കളത്തിൽ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന അരളിപൂവിന് ഈ തവണ പൊതുവേ ഡിമാന്‍റ് കുറവാണ്. അരളി ഇല കഴിച്ച് യുവതി മരിച്ചതും അരളി തിന്ന പശു ചത്തതും ഉൾപ്പെടെയുള്ള സംഭവങ്ങൾക്ക് പിറകെയാണ് അരളിപ്പൂവിന് ആവശ്യക്കാർ കുറഞ്ഞത്. ക്ഷേത്രങ്ങളിൽ നിന്ന് അരളിപ്പൂവ് ഒഴിവാക്കാൻ ദേവസ്വം ബോർഡും നിർദേശം നൽകിയിരുന്നു. ആവശ്യക്കാർ കുറഞ്ഞതിനാൽ വിൽപനക്കാരും ഇവ ദുർലഭമായി മാത്രമാണ് വിൽപനയ്ക്ക് എത്തിക്കുന്നത്. നിലവിൽ ആളുകൾ ചോദിച്ചെത്തുന്നുണ്ടെന്നാണ് കച്ചവടക്കാർ പറയുന്നത്. 

Also Read : ഓണത്തിന് കേരളത്തിനായി പൂക്കാലം ഒരുക്കുന്ന തമിഴ്‌നാട്ടിലെ ഗ്രാമം; പല്ലവരായൻപട്ടി ഗ്രാമ കാഴ്‌ചകൾ കാണാം - Pallavarayanpatti Flowers For Onam

ABOUT THE AUTHOR

...view details