പെട്രോൾ പമ്പിൽ മോഷണം, മുഖം മറച്ചെത്തിയ മോഷ്‌ടാവിന്‍റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ - പെട്രോൾ പമ്പിൽ മോഷണം
Published : Feb 14, 2024, 10:57 PM IST
മലപ്പുറം: പെട്രോൾ പമ്പിൽ മോഷണം, വണ്ടൂർ നടുവത്ത് ഇന്ത്യൻ ഓയിൽ പിഎംഎസ് പമ്പിൽ ഓഫീസിന്‍റെ ചില്ല് തകർത്ത് പണം കവർന്നു. രാത്രി 11 മണിക്ക് പെട്രോൾ പമ്പ് അടച്ചതിനു ശേഷം ഇന്ന് പുലർച്ചെ 5:30 ന് ജോലിക്കാരൻ അമർജിത്ത്, പമ്പ് തുറക്കാൻ വന്ന സമയത്താണ് ഓഫീസിന്‍റെ ഗ്ലാസ് തകർത്ത നിലയില്‍ കാണുന്നത്. ഉടൻ തന്നെ പമ്പ് മാനേജരെ വിവരം അറിയിക്കുകയും മാനേജർ വന്നു സിസിടിവി പരിശോധിച്ചപ്പോൾ പുലർച്ചെ 3:30 ന് മുഖം മുഴുവൻ മറച്ചു കയ്യിൽ ഗ്ലൗസ് അണിഞ്ഞെത്തിയാണ് മോഷണം നടന്നതെന്ന് മനസിലാക്കി. കയ്യിൽ കരുതിയിരുന്ന ആയുധം വെച്ച് ഓഫീസിന്‍റെ വലത് ഭാഗത്തുള്ള ഗ്ലാസ് തകർത്ത് ഓഫീസിനകത്തു പ്രവേശിക്കുകയും ലോക്കർ പൊളിച്ചു പണം എടുത്ത് പോവുന്നതായും കണ്ടു. ഉടൻ തന്നെ വണ്ടൂർ പൊലീസിൽ വിളിച്ച് അറിയിച്ചു. വണ്ടൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് എസ് എച്ച് ഒ യുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. ഉച്ചയോടെ നിലംമ്പൂർ ഡിവൈഎസ്‌പി ഷൈജു പി ലൂക്കോസ് സ്ഥലത്തെത്തി പരിശോധനക്ക് ശേഷം മലപ്പുറത്തു നിന്ന് വിരലടയാള വിധക്തർ വന്നു പരിശോധിച്ചു. ഒരു ലക്ഷം രൂപയുടെ നഷ്ട്ടം സംഭവിച്ചിട്ടുണ്ട്.