കേരളം

kerala

ETV Bharat / videos

'തൂക്കുവേലിയും സൗരോര്‍ജ വേലിയും'; പീരുമേടില്‍ വന്യമൃഗശല്യത്തിന് പരിഹാരം, ആശ്വാസ വാര്‍ത്തയുമായി വനം വകുപ്പ് - Wild Animals In Peerumedu

By ETV Bharat Kerala Team

Published : Jan 30, 2024, 9:47 PM IST

ഇടുക്കി: വന്യമൃഗ ശല്യത്തില്‍ പൊറുതിമുട്ടിയ പീരുമേട് നിവാസികള്‍ക്ക് ആശ്വാസ വാര്‍ത്തയുമായി വനം വകുപ്പ്. വന്യമൃഗ ശല്യം രൂക്ഷമായ പീരുമേട് പ്ലാക്കത്തടം മേഖലയില്‍ 10 കിലോമീറ്റര്‍ തൂക്ക് വേലി സ്ഥാപിക്കുമെന്ന് വനം വകുപ്പ്. ഇതിനായി 1 കോടി 14 ലക്ഷം രൂപ നബാര്‍ഡ് അനുവദിച്ചതായും കോട്ടയം ഡിഎഫ്‌ഒ എസ്‌. രാജേഷ്‌ പറഞ്ഞു. മതമ്പ, കണയങ്കവയൽ മേഖലയിലാണ് തൂക്ക് വേലി സ്ഥാപിക്കുക (Wild Animals In Peerumedu). ഇതിന് പുറമെ ആറര കിലോമീറ്റർ ദൂരം സൗരോര്‍ജ വേലി നിര്‍മിക്കുമെന്നും ഡിഎഫ്‌ഒ അറിയിച്ചു. ഇവയെല്ലാം സംരക്ഷിക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് പ്രതിനിധികളും പ്രദേശവാസികളും  ചേർന്ന് സംയുക്ത സമിതി രൂപീകരിക്കുമെന്നും ഡിഎഫ്‌ഒ വ്യക്തമാക്കി. പീരുമേട്ടില്‍ വന്യമൃഗ ശല്യം രൂക്ഷമാണ് (Forest Department In Idukki). ഇതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ വനം വകുപ്പിനെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശവാസികളുടെ യോഗം വിളിച്ചിരുന്നു. ഈ യോഗത്തിലാണ് വന്യമൃഗങ്ങള്‍ ജനവാസ മേഖലയില്‍ എത്തുന്നത് തടയാനുള്ള നടപടികളെ കുറിച്ച് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്. 

ABOUT THE AUTHOR

...view details