കാഞ്ഞിരവേലിയില്‍ എത്തിയ ദേവികുളം എം.എല്‍.എയെ തടഞ്ഞ നടപടി അംഗീകരിക്കാനാവില്ലെന്ന് പ്രദേശവാസികൾ
Published : Mar 5, 2024, 10:49 PM IST
ഇടുക്കി : എം എൽ എയെ തടഞ്ഞതിൽ നാട്ടുകാർക്ക് എതിർപ്പ്. കാഞ്ഞിരവേലിയിൽ കാട്ടാന ആക്രമണം ഉണ്ടായത് കൊണ്ട് കഴിഞ്ഞ ദിവസം യുവാക്കളുടെ നേതൃത്വത്തിൽ കാഞ്ഞിരവേലിയില്‍ എത്തിയ ദേവികുളം എം.എല്‍.എ അഡ്വ. എ രാജയെ തടഞ്ഞ നടപടി അംഗീകരിക്കാനാവില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്(Locals Said it Was Unacceptable On Action to Blocked The Devikulam MLA). ദേവികുളത്തെയും ഇടുക്കി ജില്ലയിലെയും വന്യമൃഗശല്യം തടയാന്‍ എം.എല്‍.എ ഇടപെടല്‍ നടത്തുന്നുണ്ട്. എം എൽ എ ഒരുപാട് കാര്യങ്ങൾ ഇവിടുത്തെ ജനങ്ങൾക്ക് വേണ്ടി ചെയ്‌തിട്ടുണ്ട്, 47 ലക്ഷം രൂപ അനുമതി ആയത് തന്നെ എം എൽ എ യുടെ ഇടപെടൽ കാരണമാണ് എന്ന് നാട്ടുകാർ പറഞ്ഞു. ഇത്തരത്തിൽ നാടിന് വേണ്ടി പ്രവർത്തിക്കുന്ന എം എൽ എ യെ തടഞ്ഞത് യഥാർഥത്തിൽ പുര കത്തുമ്പോള്‍ വാഴ വെട്ടുന്നതു പോലുള്ള നടപടിയാണ് എന്ന് പ്രദേശവാസികൾ ആരോപിച്ചു. അതേസമയം കോണ്‍ഗ്രസിനെതിരെ ഉയർന്നിട്ടുള്ള ആരോപണങ്ങള്‍ തള്ളി കോണ്‍ഗ്രസ് നേതൃത്വവും രംഗത്തെത്തിയിട്ടുണ്ട്. മരണപ്പെട്ടവരുടെ ബന്ധുക്കളുടെ പൂർണമായ അനുവാദത്തോടെയാണ് മൃതദേഹവുമായി പ്രതിഷേധിച്ചതെന്ന് കോണ്‍ഗ്രസ് എറണാകുളം ജില്ലാ നേതൃത്വം അറിയിച്ചു.