കേരളം

kerala

ETV Bharat / videos

മുക്കുപണ്ടം പണയപ്പെടുത്തി കോടികള്‍ തട്ടി; ബാങ്ക് ജീവനക്കാരനെതിരെ കേസ് - കട്ടപ്പന സെന്‍ട്രല്‍ ബാങ്ക്

By ETV Bharat Kerala Team

Published : Feb 28, 2024, 10:58 PM IST

ഇടുക്കി: കട്ടപ്പന സെന്‍ട്രല്‍ ബാങ്കില്‍ മുക്കുപണ്ടം പണയപ്പെടുത്തി ജീവനക്കാരന്‍ കോടികള്‍ തട്ടിയെടുത്തതായി പരാതി. ബാങ്കിലെ ഗോൾഡ് അപ്രയസറായ കട്ടപ്പന കൊല്ലം പറമ്പിൽ കെ.ജി അനിലിനെതിരെ സുഹൃത്തുക്കളാണ് പരാതി നല്‍കിയത്. സുഹൃത്തുക്കളുടെ രേഖകള്‍ വാങ്ങി ഇയാള്‍ തന്നെ പണ്ടം പണയപ്പെടുത്തി ബാങ്കില്‍ നിന്നും പണം തട്ടുകയായിരുന്നു. 14 പേരാണ് ഇയാള്‍ക്കെതിരെ പരാതിയുമായെത്തിയത്.  സൗഹൃദം മുതലെടുത്ത് ഇയാള്‍ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് സ്വർണം പണയം വച്ച് പണം തട്ടുകയായിരുന്നു (Pawning Of Fake Gold In Idukki). സംഭവത്തില്‍ കട്ടപ്പന ഡിവൈഎസ്‌പിയ്‌ക്ക് സംഘം പരാതി നല്‍കി. പരാതിക്കാരന് പുറമെ മറ്റ് നിരവധി പേരും തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസം ബാങ്കിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയപ്പോഴാണ് തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്. ഇതോടെ ഇയാളുടെ സുഹൃത്തുക്കള്‍ പരാതിയുമായി രംഗത്തെത്തിയത്. സുഹൃത്തുക്കളുടെ പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. ബാങ്കില്‍ പണയം വച്ച മുക്കുപണ്ടത്തിന്‍റെ അളവ് തിട്ടപ്പെടുത്തി വരികയാണെന്നും കുറ്റക്കാരനെതിരെ കടുത്ത നിയമ നടപടി സ്വീകരിക്കുമെന്നും കട്ടപ്പന പൊലീസ് വ്യക്തമാക്കി (Case Against Bank Employee).  

ABOUT THE AUTHOR

...view details