കേരളം

kerala

ETV Bharat / videos

ഓപ്പറേഷന്‍ സുതാര്യതയുമായി വിജിലന്‍സ്; വില്ലേജ് ഓഫീസുകളില്‍ മിന്നല്‍ പരിശോധന - വിജിലന്‍സ് ഓപ്പറേഷന്‍ സുതാര്യത

By ETV Bharat Kerala Team

Published : Feb 20, 2024, 5:28 PM IST

തിരുവനന്തപുരം : വില്ലേജ് ഓഫീസുകളില്‍ മിന്നല്‍ പരിശോധനയുമായി വിജിലന്‍സ്. ഓപ്പറേഷന്‍ സുതാര്യത എന്ന പേരിലാണ് സംസ്ഥാന വ്യാപകമായി വിജിലന്‍സ് പരിശോധന നടത്തുന്നത് (Operational Transparency; Vigilance Inspection At Village Offices). ഓണ്‍ലൈനായി സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ തുടങ്ങിയ ഇ - ഡിസ്ട്രിക്‌ട് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വേണ്ട വിധത്തില്‍ ഉപയോഗിക്കുന്നില്ലെന്ന വിജിലന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മിന്നല്‍ പരിശോധന. സംസ്ഥാന വ്യാപകമായി 88 വില്ലേജ് ഓഫീസുകളിലാണ് പരിശോധന നടക്കുന്നത്. തിരുവനന്തപുരത്ത് 13 വില്ലേജ് ഓഫീസുകളിലും കൊല്ലം, കോട്ടയം, എറണാകുളം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലെ 7 വില്ലേജ് ഓഫീസുകള്‍ വീതവും ഇടുക്കി, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ 6 വില്ലേജ് ഓഫിസകള്‍ വിതവും പരിശോധന നടത്തും. ആലപ്പുഴ, വയനാട് ജില്ലകളില്‍ 4 വില്ലേജ് ഓഫീസുകള്‍ വീതവും പത്തനംതിട്ടയിലെ 5 വില്ലേജ് ഓഫീസുകളിലും കാസര്‍ഗോഡ് 3 വില്ലേജ് ഓഫീസുകളിലുമാണ് മിന്നല്‍ പരിശോധന തുടരുന്നത്. സംസ്ഥാനത്തെ മുഴുവന്‍ വിജിലന്‍സ് യൂണിറ്റുകളും മിന്നല്‍ പരിശോധനയില്‍ പങ്കെടുത്തു വരികയാണ്.
 

ABOUT THE AUTHOR

...view details