കേരളം

kerala

ETV Bharat / videos

മൂന്നാറില്‍ സഞ്ചാരികളുടെ ഒഴുക്ക്‌; ഗതാഗത കുരുക്കിന് അറുതിയില്ല, അധികൃതര്‍ ഇടപെടണമെന്ന് നാട്ടുകാര്‍ - മൂന്നാറില്‍ സഞ്ചാരികളുടെ ഒഴുക്ക്‌

By ETV Bharat Kerala Team

Published : Jan 22, 2024, 9:50 PM IST

Updated : Jan 22, 2024, 10:41 PM IST

ഇടുക്കി: മൂന്നാര്‍ ടൗണിലെ തിരക്ക് നിയന്ത്രിക്കാന്‍ ഫലവത്തായ ഇടപെടല്‍ ഉണ്ടാകാത്തതിനെതിരെ പ്രതിഷേധം ശക്തം. സഞ്ചാരികളുടെ വരവ് വര്‍ധിച്ചതോടെ വലിയ തിരക്കാണ് മൂന്നാര്‍ ടൗണില്‍ അനുഭവപ്പെടുന്നത്. നടപ്പിലാക്കുമെന്ന്‌ പറയുന്ന ഗതാഗത പരിക്ഷ്‌ക്കരണം വേണ്ടവിധം നടപ്പിലാകാതെ വരുന്നതാണ് തിരക്കേറുന്ന ദിവസങ്ങളില്‍ പ്രതിസന്ധി പിന്നെയും ആവര്‍ത്തിക്കപ്പെടാന്‍ കാരണമെന്ന ആക്ഷേപമുയരുന്നു. വര്‍ഷങ്ങള്‍ പലത് പിന്നിട്ടിട്ടും തിരക്കേറുന്ന ദിവസങ്ങളില്‍ മൂന്നാര്‍ ടൗണില്‍ ഉണ്ടാകുന്ന ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമില്ല. ടൗണില്‍ കുരുക്ക് മുറുകുകയും കാല്‍നടയാത്രയും വാഹനയാത്രയും ഒരേ പോലെ പ്രയാസമാവുകയും ചെയ്യുന്ന കാഴ്‌ച ഇപ്പോഴും ആവര്‍ത്തിക്കപ്പെടുന്നു. സീസണാരംഭിച്ച് സഞ്ചാരികളുടെ വരവ് വര്‍ധിച്ചതോടെ വലിയ തിരക്കാണ് മൂന്നാര്‍ ടൗണില്‍ അനുഭവപ്പെടുന്നത്. വിഷയത്തില്‍ പ്രശ്‌ന പരിഹാരം കാണാന്‍ ഇടക്കിടെ യോഗങ്ങള്‍ ചേരുകയും കുരുക്കഴിക്കാന്‍ പോന്ന തീരുമാനങ്ങള്‍ കൈകൊള്ളുകയുമൊക്കെ ചെയ്യാറുണ്ട്. കൈകൊള്ളുന്ന തീരുമാനങ്ങള്‍ ഏതാനും ദിവസങ്ങള്‍ മാത്രം പിന്‍തുടരുകയും പിന്നെയെല്ലാം പഴയപടിയാവുകയും ചെയ്യുന്നതായാണ് ആരോപണം. വരാന്‍ പോകുന്നത് ശൈത്യകാലവും മധ്യവേനലവധിക്കാലവുമാണ്. മൂന്നാറിലേക്ക് ഏറ്റവും അധികം സഞ്ചാരികള്‍ എത്തുന്ന സമയം. തീരുമാനങ്ങള്‍ വിട്ടുവീഴ്ച്ചയില്ലാതെ നടപ്പിലാക്കിയില്ലെങ്കില്‍ മൂന്നാര്‍ ടൗണും പരിസരവും ഗതാഗതകുരുക്ക് മുറുകി വീര്‍പ്പ് മുട്ടുകയും വിനോദ സഞ്ചാരത്തിന് തിരിച്ചടിയാകുകയും ചെയ്യും. ഇക്കാര്യങ്ങളില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ ഇടപെടല്‍ ഉണ്ടാകണമെന്നാണ് ആവശ്യം.

Last Updated : Jan 22, 2024, 10:41 PM IST

ABOUT THE AUTHOR

...view details