കേരളം

kerala

ETV Bharat / videos

'സിപിഎമ്മിന് പരാജയ ഭീതി': വി മുരളീധരൻ്റെ പ്രചാരണം അലോങ്കോലപ്പെടുത്താനുള്ള ശ്രമം അപലപനീയമെന്ന് കുമ്മനം - Kummanam Rajasekharan against CPM - KUMMANAM RAJASEKHARAN AGAINST CPM

By ETV Bharat Kerala Team

Published : Apr 11, 2024, 5:38 PM IST

ഇടുക്കി: ആറ്റിങ്ങൽ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി വി മുരളീധരൻ്റെ പ്രചാരണ പരിപാടികൾ അലോങ്കോലപ്പെടുത്തിയ സിപിഎം ഇടപെടൽ അപലപനീയമെന്ന് ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം കുമ്മനം രാജശേഖരൻ. സ്വതന്ത്യമായി തെരഞ്ഞെടുപ്പ് പ്രചാരണം നടത്താനുള്ള അവകാശം എല്ലാ പാർട്ടികൾക്കുമുണ്ട്. ആ അവകാശത്തെ നിഷേധിക്കുകയാണ് സിപിഎം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. 

പരാജയ ഭീതി മൂലമാണ് സിപിഎം ഇത്തരം ശ്രമങ്ങൾ നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. എതിരാളികളെ അക്രമത്തിലൂടെ നേരിടും എന്നുള്ളതിന്‍റെ മുന്നറിയിപ്പാണ് ബോംബ് നിർമാണം. ഇപ്പോൾ പലയിടങ്ങളിലും പ്രകോപനം സൃഷ്‌ടിച്ച് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ സുഗമമായ മുന്നോട്ട് പോക്കിനെ തടയാനും, അതിലൂടെ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച് ജയിക്കാമെന്ന വ്യാമോഹമാണ് സിപിഎമ്മിനുള്ളതെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. 

ALSO READ: സുല്‍ത്താന്‍ ബത്തേരിയല്ല, അത് ഗണപതി വട്ടം, പേരുമാറ്റം അനിവാര്യം; നിലപാടിലുറച്ച് കെ സുരേന്ദ്രൻ - Sulthan Bathery Will Be Renamed

പലയിടങ്ങളിലും പ്രകോപനം സൃഷ്‌ടിക്കാൻ സിപിഎം ശ്രമിക്കുന്നു. അനിൽ ആൻ്റണിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് അനിൽ ആൻ്റണി മറുപടി പറയണം. പാർട്ടിയുടെ നിലപാട് സംസ്ഥാന പ്രസിഡൻ്റ് വ്യക്തമാക്കിയിട്ടുണ്ടെന്നും കുമ്മനം രാജശേഖരൻ തൊടുപുഴയിൽ പറഞ്ഞു. 

ABOUT THE AUTHOR

...view details