കേരളം

kerala

ETV Bharat / videos

13 കോടി വിറ്റ് വരവ്, 34 ലക്ഷം ലാഭം ; കെഎഫ്‌ഡിസി ലാഭത്തിലേക്കെന്ന് ചെയർപേഴ്‌സൺ ലതിക സുഭാഷ് - കോട്ടയം

By ETV Bharat Kerala Team

Published : Mar 2, 2024, 12:23 PM IST

കോട്ടയം : പ്രതിസന്ധികളെ മറികടന്ന് കെഎഫ്‌ഡിസി ലാഭത്തിലേക്ക് നീങ്ങിയതായി വനം വികസന കോർപ്പറേഷൻ ചെയർപേഴ്‌സൺ ലതിക സുഭാഷ് അറിയിച്ചു. 2021-22 സാമ്പത്തിക വർഷത്തിൽ 13.2 കോടി രൂപ വിറ്റ് വരവും 34 ലക്ഷം രൂപയുടെ ലാഭവും ഉണ്ടായെന്നും 2022 -23 വർഷം 31 കോടി രൂപയുടെ വിറ്റു വരവും 1 കോടി രൂപയുടെ ലാഭവും ലഭിച്ചുവെന്നും അവർ പറഞ്ഞു. ശബരിമലയിൽ അരവണയിൽ ആവശ്യമായ ജൈവ ഏലയ്ക്ക കെഎസ്‌ഡിസിൽ നിന്നും വാങ്ങാൻ ദേവസ്വം ബോർഡ് തീരുമാനിച്ചുവെന്നും ചെയർപേഴ്‌സൺ അറിയിച്ചു. എക്കോ ടൂറിസം മേഖലയിൽ രണ്ട് വർഷംകൊണ്ട് കാര്യമായ പുരോഗതി ഉണ്ടാക്കി. ഗവി ഇക്കോ ടൂറിസം സെന്‍ററിൽ മൂന്നു പുതിയ ലോഗ് ഹൗസുകളുടെയും ടെന്‍റുകളുടെയും നിർമാണവും പഴയ അതിഥി മന്ദിരങ്ങളുടെ നവീകരണവും പൂർത്തിയായതോടെ 58 പേർക്കുള്ള താമസ സൗകര്യം ഉണ്ടായിട്ടുണ്ടെന്നും ലതിക സുഭാഷ് വ്യക്തമാക്കി. മൂന്നാറിലെ ഗാർഡനിൽ കഴിഞ്ഞവർഷം റെക്കോർഡ് വിൽപ്പന നടന്നതും മീശപ്പുലിമലയിലും ആനയിറങ്കലിലും എത്തുന്ന സഞ്ചാരികളുടെ എണ്ണം വർധിച്ചതും വരുമാനം മെച്ചപ്പെടാൻ സഹായകരമായെന്നും അവർ പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ അരിപ്പയിൽ പുതിയ അഞ്ച് ഹട്ടുകൾ പൂർത്തിയാക്കി സഞ്ചാരികൾക്ക് തുറന്നു കൊടുത്തതോടെ കൂടുതൽ പേർക് താമസ സൗകര്യം ഒരുങ്ങിയെന്നും, വാഗമണ്ണിലെ ഓർക്കിഡേറിയത്തോടനുബന്ധിച്ച് ഫ്ലോറി കൾച്ചർ ഗാർഡൻ തുടങ്ങി കുട്ടികൾക്കായി പാർക്ക് തുറന്നുവെന്നും അവര്‍ കൂട്ടിച്ചേർത്തു. എല്ലാവർഷവും വാഗമണ്ണിൽ പുഷ്‌പ, സസ്യ പ്രദർശനവും വിൽപനയും നടത്തുമെന്നും ചെയർപേഴ്‌സൺ അറിയിച്ചു.

ABOUT THE AUTHOR

...view details