കേരളം

kerala

ETV Bharat / videos

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് പരിസമാപ്‌തി, സമാപന സമ്മേളനം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ - KALOLSAVAM 2025 CLOSING CEREMONY

By ETV Bharat Kerala Team

Published : Jan 8, 2025, 5:05 PM IST

Updated : Jan 8, 2025, 6:20 PM IST

തിരുവനന്തപുരം : അഞ്ചുദിവസം നീണ്ടുനിന്ന 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് പരിസമാപ്‌തി. സമാപന ചടങ്ങുകള്‍ പ്രധാനവേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ എംടി നിളയില്‍. അഞ്ച് മണിക്ക് ചടങ്ങുകള്‍ ആരംഭിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് ഉദ്‌ഘാടനം. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അധ്യക്ഷത വഹിക്കുന്നു. സിനിമ താരങ്ങളായ ടൊവിനോ തോമസ്, ആസിഫ് അലി എന്നിവരാണ് മുഖ്യാതിഥികള്‍. സ്‌പീക്കർ എ എൻ ഷംസീർ ആണ് മുഖ്യ പ്രഭാഷണം. മന്ത്രിമാരായ കെ എൻ ബാലഗോപാൽ, കെ കൃഷ്‌ണൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, കെ ബി ഗണേഷ് കുമാർ, വി എൻ വാസവൻ, പി എ മുഹമ്മദ് റിയാസ്, എം ബി രാജേഷ്, പി പ്രസാദ്, സജി ചെറിയാൻ, ഡോ. ആർ ബിന്ദു, ജെ ചിഞ്ചുറാണി, ഒ ആർ കേളു, വി അബ്‌ദുറഹ്മാൻ എന്നിവർ സമ്മാനദാനം നിർവഹിക്കും. എംഎൽഎമാരും കലോത്സവത്തിന്‍റെ വിവിധ കമ്മിറ്റികളുടെ ചെയർമാൻമാരുമായ ആന്‍റണി രാജു, കെ ആൻസലൻ, ജി സ്റ്റീഫൻ, ഒ എസ് അംബിക, വി ശശി, ഡി കെ മുരളി, സി കെ ഹരീന്ദ്രൻ, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്. സ്വർണക്കപ്പ് രൂപകല്‍പന ചെയ്‌ത ചിറയിൻകീഴ് ശ്രീകണ്‌ഠൻ നായരെ പൊന്നാട അണിയിച്ച് ആദരിക്കും. പാചക രംഗത്ത് 25 വർഷം പൂർത്തിയാക്കുന്ന പഴയിടം മോഹനൻ നമ്പൂതിരി, കലോത്സവത്തിന്‍റെ സുഗമമായ നടത്തിപ്പിൽ പ്രധാന പങ്ക് വഹിച്ച ഹരിത കർമ്മസേന, പന്തൽ, ലൈറ്റ് ആൻഡ് സൗണ്ട്‌സ് തുടങ്ങിയവരെയും ആദരിക്കും. കലോത്സവത്തിന്‍റെ ഭാഗമായി പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച ഫോട്ടോ എക്‌സിബിഷൻ വിജയികൾക്കും പുരസ്‌കാരം നൽകും. കൊച്ചിയിൽ ഒളിമ്പിക്‌സ് മാതൃകയിൽ നടന്ന സ്‌കൂൾ കായിക മേളയിലെ മികച്ച വാർത്താ ചിത്രങ്ങളും, ലേ ഔട്ടുകൾക്കും പ്രേക്ഷകർ തെരഞ്ഞെടുത്ത പ്രകാരമാണ് പുരസ്‌കാരം നൽകുന്നത്. 1008 പോയിന്‍റോടെ തൃശൂര്‍ ജില്ലയാണ് മുന്നില്‍, 1007 പോയിന്‍റുമായി പാലക്കാട് രണ്ടാമതാണ്. 1003 പോയിന്‍റ് നേടിയ കണ്ണൂരാണ് മൂന്നാമത്. സമാപന സമ്മേളനത്തോടനുബവന്ധിച്ച് തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. 
Last Updated : Jan 8, 2025, 6:20 PM IST

ABOUT THE AUTHOR

...view details