നിര്‍മാണം പൂര്‍ത്തിയാക്കും മുമ്പേ തകര്‍ച്ച; നാശത്തിന്‍റെ വക്കില്‍ അയ്‌മനത്തെ ഇന്‍ഡോര്‍ സ്റ്റേഡിയം
Published : Jan 24, 2024, 7:57 PM IST
കോട്ടയം: അയ്‌മനത്തിന്‍റെ കായിക വികസനത്തിനായി കോടികള്‍ ചെലവിട്ട് നിര്‍മിച്ച ഇന്‍ഡോര്‍ സ്റ്റേഡിയം നാശത്തിന്‍റെ വക്കില്‍. നിര്‍മാണം പൂര്‍ത്തിയാക്കിയ സ്റ്റേഡിയം നാടിന് സമര്‍പ്പിക്കുന്നതിന് മുമ്പ് തന്നെ തകര്‍ന്ന് തുടങ്ങി. തറകള്‍ വിണ്ടു കീറിയ സ്റ്റേഡിയത്തിന്‍റെ കവാടങ്ങളിലെ പില്ലറുകളും നശിച്ചു. താത്‌കാലിക തൂണിലാണിപ്പോള്‍ സ്റ്റേഡിയത്തിന്‍റെ കവാടങ്ങള്‍ താങ്ങി നിര്‍ത്തിയിരിക്കുന്നത്. 2021ലാണ് സ്റ്റേഡിയത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കിയത് (Stadium On The Brink Of Destruction). അഞ്ച് കോടി രൂപ ചെലവിലാണ് സ്റ്റേഡിയം നിര്‍മിച്ചത് (Stadium Collapse Kottayam). നിര്‍മാണം പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ സ്റ്റേഡിയം തകര്‍ന്നു തുടങ്ങി. നിര്‍മാണത്തിലെ അപാകതയാണ് സ്റ്റേഡിയത്തിന്‍റെ തകര്‍ച്ചക്ക് കാരണമെന്നാണ് ഉയരുന്ന ആരോപണം. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടും അധികൃതരില്‍ നിന്നും നടപടിയുണ്ടായില്ലെന്നാണ് ആരോപണം. നിര്‍മാണത്തില്‍ അഴിമതിയുണ്ടായെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സിന് പരാതി നല്‍കിയിട്ടും നടപടികളുണ്ടായില്ലെന്ന് പഞ്ചായത്ത് അംഗം ബിജു മാന്താറ്റില്‍ പറഞ്ഞു (Indore Stadium Kottayam). കേരളത്തിലെ മികച്ച പഞ്ചായത്തിന് ഐഎസ്‌ഒ അംഗീകാരം നേടിയ അയ്‌മനത്തിൻ്റെ കായിക സ്വപ്‌നങ്ങൾക്ക് സ്റ്റേഡിയത്തിന്‍റെ തകര്‍ച്ച തിരിച്ചടിയായിരിക്കുകയാണ്.