വന്യമൃഗ ആക്രമണങ്ങളില്‍ ശക്തമായ പ്രതിഷേധവുമായി ഇടുക്കി രൂപത
Published : Mar 2, 2024, 1:03 PM IST
ഇടുക്കി : വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ ശക്തമായ പ്രതിഷേധവുമായി ഇടുക്കി രൂപത. കാട്ടിൽ ധാരാളം വന്യമൃഗങ്ങൾ പെരുകിയിട്ടുണ്ട്. അങ്ങനെ പെരുകിയത് ജനങ്ങൾക്ക് ഭീഷണി ആവുകയാണെങ്കിൽ നിയമങ്ങളിൽ മാറ്റം വരുത്തി ഈ പെരുകൽ നിയന്ത്രിച്ച് നിർത്തേണ്ടത് ഒരു ജനാധിപത്യ സർക്കറിന്‍റെ കടമയാണ്. പരിഷ്‌കൃത രാജ്യങ്ങളിൽ എന്താണ് ചെയ്യുന്നത് എന്ന് നമുക്ക് അറിയാം എന്തുകൊണ്ട് ഇവിടെയും അങ്ങനെ ചെയ്‌തുകൂട എന്ന് രൂപത അധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ചോദിച്ചു (Idukki Diocese Strong Protest Against Wild Animal Attacks). വന്യ മൃഗങ്ങളുടെ എണ്ണവും, അവയുടെ ആക്രമണം നിയന്ത്രിയ്ക്കാനുള്ള മാര്‍ഗങ്ങളും സ്വീകരിയ്ക്കണം. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്തം നൽകണം, ആക്രമണങ്ങളിൽ പരിക്കേറ്റവർക്കും മരിച്ചവരുടെ കുടുംബങ്ങൾക്കും നഷ്‌ട പരിഹാരം നൽകാൻ സർക്കാർ തയ്യാറാകണം എന്ന് അദ്ദേഹം പറഞ്ഞു. വനംവകുപ്പും സര്‍ക്കാരും ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണം. ഇനിയൊരു ജീവന്‍ നഷ്‌ടപെടുത്താന്‍ ഇടവരുത്തരുത് (Wild Animal Attacks Idukki). എല്ലാ മേഖലയിലുള്ളവര്‍ക്കും ഒരേ അവകാശമാണെന്നും ഇടുക്കിക്കാരെ അവഗണിയ്ക്കരുതെന്നും ബിഷപ്പ് സർക്കാറിനോട് ആവശ്യപ്പെട്ടു.