കേരളം

kerala

ETV Bharat / videos

കോട്ടയത്ത് റബ്ബർ തോട്ടത്തില്‍ വന്‍ തീപിടിത്തം - Rubber Estate Fire

By ETV Bharat Kerala Team

Published : Feb 15, 2024, 10:01 PM IST

കോട്ടയം: മെലാടുംപാറയിലെ റബ്ബര്‍ തോട്ടത്തില്‍ തീപിടിത്തം. എംജിഡിഎം ഹോസ്‌പിറ്റലിന് സമീപത്തെ തോട്ടത്തിലാണ് തീപിടിത്തമുണ്ടായത്. നെടുകുന്നം സ്വദേശി ജോണ്‍ കുര്യക്കോസിന്‍റെ ഉടമസ്ഥതയിലുള്ളതാണ് റബ്ബര്‍ തോട്ടം. ഇന്നലെ (ഫെബ്രുവരി 14) ഉച്ചയ്‌ക്ക് 2 മണിയോടെയാണ് തോട്ടത്തില്‍ നിന്നും തീ പടര്‍ന്നത്. തോട്ടത്തിലെ കരിയിലകളിലൂടെ  സമീപത്തെ തോട്ടങ്ങളിലേക്കും തീ ആളിപടര്‍ന്നു. വിവരമറിഞ്ഞ് പാമ്പാടിയിൽ നിന്നുള്ള അഗ്‌നി ശമന സേന സ്ഥലത്തെത്തി തീയണയ്‌ക്കാന്‍ ശ്രമിച്ചു. എന്നാല്‍ തോട്ടത്തിന് അകത്തേക്ക്  അഗ്‌നി ശമന സേനയുടെ വാഹനങ്ങള്‍ക്ക് കടക്കാന്‍ കഴിയാത്തത് കൊണ്ട് വേഗത്തില്‍ തീ അണയ്‌ക്കാന്‍ സാധിച്ചിരുന്നില്ല. കുര്യാക്കോസിന്‍റെ തോട്ടത്തിലെ  മൂന്ന് വര്‍ഷം പ്രായമുള്ള 200 റബ്ബറാണ് കത്തി നശിച്ചത്. ഇതിന് പുറമെ തീ പടര്‍ന്ന വാവോലിക്കൽ വിഎം മാത്യുവിന്‍റെ  3 ഏക്കര്‍ റബ്ബറും കുഴിപതാലിൽ കെകെ പ്രസാദിൻ്റെ അര ഏക്കർ റബ്ബറും മനക്കലേറ്റ് എംപി ഫിലിപ്പിന്‍റെ അര ഏക്കര്‍ റബ്ബറും കത്തി നശിച്ചു. ഉച്ചയ്‌ക്ക് 2 മണിക്കെത്തിയ അഗ്‌നി ശമന സേന രാത്രി 11 മണിയോടെയാണ് തീ പൂര്‍ണമായും അണച്ചത്.  തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. 
കഴിഞ്ഞ ആഴ്ച്ച മൈലാടിയിലും സമാന രീതിയില്‍ റബ്ബര്‍ തോട്ടത്തില്‍ തീപിടിത്തമുണ്ടായിരുന്നു. 

ABOUT THE AUTHOR

...view details