കേരളം

kerala

ETV Bharat / videos

കാലാവസ്ഥ വ്യതിയാനം; കർഷകർക്ക് തിരിച്ചടിയായി ഏലകൃഷി വിളവെടുപ്പ് കാലയളവ് - കാലാവസ്ഥാ വ്യതിയാനം

By ETV Bharat Kerala Team

Published : Jan 26, 2024, 5:20 PM IST

ഇടുക്കി: കാലാവസ്ഥ വ്യതിയാനം മൂലം ഏലത്തിൻ്റെ വിളവെടുപ്പ് കാലയളവ് വർദ്ധിച്ചത് കർഷകർക്ക് തിരിച്ചടിയായി (Climate Change Has Affected Cardomom Farmers). മുൻപ് ഒന്നര മാസത്തിനിടെ വിളവെടുക്കാമായിരുന്നെങ്കിൽ ഇത്തവണ 60 ദിവസം കഴിഞ്ഞിട്ടും പല തോട്ടങ്ങളിലും ഏലയ്ക്ക പാകമായിട്ടില്ല. കാലാവസ്ഥ വ്യതിയാനം ഏറ്റവും കൂടുതൽ ബാധിച്ചത് ഏലം മേഖലയെയാണ്. കാലവർഷം കൃത്യമായി കിട്ടാത്തതും ഇടവിട്ട് ശക്തമായ കാറ്റും മഴയും ഉണ്ടായതും കൃഷിക്ക് തിരിച്ചടിയായി. മുൻപ് 45 ദിവസത്തിനും 60 ദിവസത്തിനും ഇടയിൽ വിളവെടുപ്പ് നടത്തിയിരുന്നു. ഇപ്പോൾ വിളവെടുപ്പ് കാലാവധി 2 മാസം മുതൽ 3 മാസം വരെയായി വർദ്ധിച്ചു. ഒരു കിലോ ഏലയ്ക്കയുടെ ശരാശരി വില 1500 രൂപയിൽ താഴെ മാത്രമായതും കർഷകരെ വലയ്ക്കുന്നു. ഒരു സീസണിൽ 6 മുതൽ 8 തവണ വരെ വിളവെടുക്കാൻ മുൻ വർഷങ്ങളിൽ കഴിഞ്ഞിരുന്നു. ഇത്തവണ ഇത് കുറയും. ഏലച്ചെടികളിൽ കീടബാധയും രൂക്ഷമാണ്. നിശ്ചിത ഇടവേളകളിൽ പ്രയോഗച്ചിരുന്ന മരുന്നുകൾ ഇത്തവണ കാര്യമായ ഫലം നൽകുന്നില്ല. കാലാവസ്ഥ വ്യതിയാനവും ഉൽപ്പാദന കുറവും വിലയിടിവും രോഗബാധയും എല്ലാം ഏലം കർഷകരുടെ പ്രതീക്ഷകൾ തകർക്കുകയാണ്.

ABOUT THE AUTHOR

...view details