കേരളം

kerala

ETV Bharat / videos

ഇടുക്കിയിൽ ബിഡിജെഎസ് തെരഞ്ഞെടുപ്പിന് സജ്ജമെന്ന് ജില്ല നേതൃത്വം ‌ - Lok Sabha Election BDJS

By ETV Bharat Kerala Team

Published : Mar 1, 2024, 7:49 PM IST

ഇടുക്കി : ഇടുക്കിയിൽ ബി ഡി ജെ എസ് (BDJS) തെരഞ്ഞെടുപ്പിന് സജ്ജമെന്ന് ജില്ല നേതൃത്വം. മാർച്ച്‌ അഞ്ചിന് (5-03-2024) തുഷാർ വെള്ളാപ്പള്ളിയുടെ (Tushar Vellapally) സാന്നിധ്യത്തിൽ ഇടുക്കി ജില്ല തല പ്രവർത്തക യോഗം തൊടുപുഴയിൽ നടക്കും. പ്രവർത്തക യോഗത്തിന് ശേഷം ബിഡിജെഎസ് (Bharath Dharma Jana Sena) സ്ഥാനാർഥി ആരെന്ന് വ്യക്തത ഉണ്ടാകും (Lok Sabha Election 2024). തുഷാർ വെള്ളാപ്പള്ളി എവിടെയാണ് മത്സരിക്കുന്നത് എന്ന് വ്യക്തമാക്കിയിട്ടില്ലെന്നും ഇടുക്കിയിൽ ആണെങ്കിൽ കൂടുതൽ സന്തോഷമെന്നും ബി ഡി ജെ എസ് ജില്ല പ്രസിഡന്‍റ് കെ ഡി രമേശൻ ‌വ്യക്തമാക്കി. ബി ഡി ജെ എസിന്‍റെ നാല് മണ്ഡലങ്ങളിലും ഒരു വിധം ഭംഗിയായി കാര്യങ്ങൾ നടക്കുന്നുണ്ട്. ഇടത് പക്ഷത്തിന്‍റെയും വലത് പക്ഷത്തിന്‍റെയും തട്ടകത്തിൽ  അത്ര സേഫ്‌റ്റിയല്ല അവർ പരസ്‌പരം തമ്മിലടിയും കലഹവും ഒക്കെയാണ് ജനങ്ങൾ കൂടുതലായി പുറകോട്ട് നിൽക്കുകയാണ് അതുകൊണ്ട് ബി ഡി ജെ എസ് നല്ല പ്രതീക്ഷയിലാണ് എന്നും അദ്ദേഹം പറഞ്ഞു. 

ABOUT THE AUTHOR

...view details