രണ്ടായി വേര്‍പ്പെട്ട നാടുകളെ ബന്ധിപ്പിച്ച് ബെയ്‌ലി പാലം; നിര്‍മാണവും പരിശോധനയും പൂര്‍ത്തിയായി - Bailey Bridge Completed
Published : Aug 1, 2024, 6:37 PM IST
|Updated : Aug 1, 2024, 7:22 PM IST
കോഴിക്കോട് : ഉരുൾപൊട്ടി രണ്ടായ നാടുകളെ ബന്ധിപ്പിച്ച് ബെയ്‌ലി പാലം. മുണ്ടക്കൈയെ പുറം ലോകവുമായി ബന്ധിപ്പിക്കുന്നതാണ് സൈന്യം നിര്‍മിച്ച ബെയ്‌ലി പാലം. രണ്ട് ദിവസമായി പാലത്തിന്‍റെ നിർമാണം നടന്ന് വരികയായിരുന്നു. കര സേനയിലെ എന്‍ജിനിയറിങ് ഗ്രൂപ്പിലെ അൻപതിലേറെ വിദഗ്‌ധരാണ് ബെയ്‌ലി പാലത്തിന്‍റെ നിർമാണത്തിൽ ഏർപ്പെട്ടിരുന്നത്. പണി പൂർത്തീകരിച്ചാൽ ജെസിബി വരെയുള്ള വാഹനങ്ങൾക്ക് ബെയ്‌ലി പാലത്തിലൂടെ കടന്ന് പോകാനാവും. സൈനിക വാഹനം കടത്തി വിട്ടാണ് പരിശോധന പൂർത്തിയാക്കിയത്. 190 അടി നീളത്തിലാണ് പാലം. 24 ടണ്‍ ഭാരം വരെ വഹിക്കാന്‍ ബെയ്‌ലി പാലത്തിനാകും. അതിനാല്‍ മുണ്ടക്കൈയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ ഭാരമേറിയ യന്ത്ര സാമഗ്രികള്‍ എത്തിക്കാന്‍ കഴിയും. നീളം കൂടുതലായതിനാല്‍ പുഴയ്ക്ക് മധ്യത്തില്‍ തൂണ്‍ സ്ഥാപിച്ചാണ് പാലം നിര്‍മിച്ചത്. ഡല്‍ഹിയില്‍ നിന്നും ബെംഗളൂരുവില്‍ നിന്നുമാണ് പാലത്തിന് ആവശ്യമായ സാമഗ്രികള്‍ ചൂരല്‍മലയില്‍ എത്തിച്ചത്.