കേരളം

kerala

ETV Bharat / videos

'രക്ഷകരായി വനം വകുപ്പും ആര്‍ആര്‍ടിയും'; സെപ്റ്റിക് ടാങ്കിൽ വീണ കാട്ടാന കുട്ടിയെ പുറത്തെടുത്തു

By ETV Bharat Kerala Team

Published : Jan 31, 2024, 4:37 PM IST

തൃശൂർ: ആതിരപ്പിള്ളിയില്‍ കൂട്ടംതെറ്റി സെപ്‌റ്റിക് ടാങ്കില്‍ വീണ കാട്ടാന കുട്ടിയെ പുറത്തെടുത്തു. ഇന്ന് (ജനുവരി 30) ഇന്ന് ഉച്ചയോടെയാണ് വനംവകുപ്പും ആര്‍ആര്‍ടി സംഘവും കാട്ടാന കുട്ടിയെ പുറത്തെടുത്തത്.  വെറ്റിലപ്പാറയില്‍ തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലയനത്തിന് സമീപമുള്ള സെപ്‌റ്റിക് ടാങ്കിലാണ് കാട്ടാന കുട്ടി അകപ്പെട്ടത്. ഇന്നലെ (ജനുവരി 30) രാത്രിയില്‍ കാട്ടാനക്കൂട്ടം സെപ്‌റ്റിക് ടാങ്കിന് സമീപത്ത് കൂടി നടന്നു പോകുമ്പോഴാണ് കുട്ടി സ്ലാബ് തകര്‍ന്ന് സെപ്‌റ്റിക് ടാങ്കിലേക്ക് വീണത്. കാട്ടാന കുട്ടി അപകടത്തില്‍പ്പെട്ട സ്ഥലത്ത് കാട്ടാനക്കൂട്ടം തമ്പടിച്ചിരുന്നതാണ് രക്ഷാപ്രവര്‍ത്തനം വൈകാന്‍ കാരണമായി (Baby Elephant Fell Into Septic Tank). ഇന്ന് സ്ഥലത്തെത്തിയ വനം വകുപ്പും ആര്‍ആര്‍ടി സംഘവും കാട്ടാന കൂട്ടത്തെ സ്ഥലത്ത് നിന്നും തുരത്തിയതിന് ശേഷമാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. വൃത്താകൃതിയിലുള്ള നെറ്റ് താഴേക്ക് ഇറക്കിയ ശേഷം ആനക്കുട്ടിയെ അതിനുള്ളിലാക്കി പുറത്തേക്ക് വലിച്ച് കയറ്റുകയായിരുന്നു. പുറത്ത് എത്തിച്ചശേഷം നെറ്റിന്‍റെ കെട്ട് അഴിച്ച് ആനക്കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി (Athirapilly Idukki). കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും.

ABOUT THE AUTHOR

...view details