കേരളം

kerala

ETV Bharat / videos

കാട്ടാനയും കുട്ടിയാനയും ജനവാസ മേഖലയില്‍; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വനംവകുപ്പ് - WILD ELEPHANT IN RESIDENTIAL AREA

By ETV Bharat Kerala Team

Published : Feb 9, 2025, 5:28 PM IST

പത്തനംതിട്ട: കോന്നി തണ്ണിത്തോട്ടിൽ ജനവാസ മേഖലയിൽ നിലയുറപ്പിച്ച് കാട്ടാനയും കുട്ടിയാനയും. വെള്ളിയാഴ്‌ച രാത്രി മുതൽ പ്രദേശത്ത് പരിഭ്രാന്തി പരത്തി നിലയുറപ്പിച്ചിരിക്കുകയാണ് കാട്ടാനയും കുട്ടിയും. ഇന്ന് പുലർച്ച കാട്ടാന വനമേഖലയിലേക്ക് കടന്നെങ്കിലും വീണ്ടും തിരികെ എത്തുകയായിരുന്നു. 

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

തുടർന്ന് പിടിയാനയും കുട്ടിയാനയും കല്ലാറിൽ നിലയുറപ്പിക്കുകയായിരുന്നു. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പിടിയാനയും കുട്ടിയും റോഡിലേക്ക് പ്രവേശിക്കാനുള്ള സാധ്യത കണക്കിലെടുത്ത് വനപാലകർ പടക്കം പൊട്ടിച്ചും ശബ്‌ദം ഉണ്ടാക്കിയും ആനയെ വനത്തിലേക്ക് തുരത്താനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. 

പിടിയാനക്കും കുട്ടിയാനക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്നും ആനയെ വനത്തിലേക്ക് തുരത്താൻ ശ്രമിക്കുകയാണെന്നും വനം വകുപ്പ് അറിയിച്ചു. വൈകാതെ തന്നെ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താനാകുമെന്ന് അധികൃതർ അറിയിച്ചു.

Also Read: കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ കർഷക കോൺഗ്രസ്; കർഷകരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നില്ലെന്ന് ആരോപണം - FARMERS CONGRESS ON CENTRAL GOVT

ABOUT THE AUTHOR

...view details