കരുത്തേറും ആവേശം ; നിര്‍ധന കുടുംബത്തിന് വീടുവയ്ക്കാന്‍ വടംവലി മത്സരവുമായി 'ഹണി റോക്ക്' - ഇടുക്കി വടംവലി ചാമ്പ്യന്‍ഷിപ്പ്
Published : Jan 24, 2024, 1:39 PM IST
ഇടുക്കി: ഹൈറേഞ്ചിനെ ആവേശത്തിലാഴ്ത്തി, ഇടുക്കി കരുണാപുരത്ത് അഖില കേരള വടം വലി മത്സരം. 20 ടീമുകള്‍ പങ്കെടുത്ത ചാമ്പ്യന്‍ഷിപ്പില്‍ അടിമാലി യുവയും മുക്കം ജികെഎസും ആദ്യ സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഒരു നിര്‍ധന കുടുംബത്തിന് വീടുവച്ചുനല്‍കുക എന്ന ലക്ഷ്യത്തോടെയാണ്, മത്സരം സംഘടിപ്പിച്ചത്. കരുണാപുരം ഹണിറോക്ക് കൂട്ടായ്‌മയുടെ നേതൃത്വത്തിലാണ് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ടീമുകളെ അണിനിരത്തി മത്സരം സംഘടിപ്പിച്ചത്. സിനിമാതാരം അഞ്ജലി നായര്‍ ചാമ്പ്യന്‍ഷിപ്പ് ഉദ്‌ഘാടനം ചെയ്‌തു. ചാമ്പ്യന്‍ഷിപ്പിലൂടെ സ്വരൂപിയ്ക്കുന്ന പണം ഉപയോഗിച്ച് ഒരു കുടുംബത്തിന് വീടുവച്ച് നല്‍കാനാണ് സംഘാടകരുടെ തീരുമാനം. പ്രദേശവാസികളുടെ വാട്‌സ് ആപ് കൂട്ടായ്‌മയില്‍ ആരംഭിച്ച ഹണിറോക്ക് കൂട്ടായ്‌മ ഇതിനകം നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് സംഘാടകർ പറഞ്ഞു. ഉദ്‌ഘാടന സമ്മേളനത്തില്‍ കരുണാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് മിനി പ്രിന്‍സ്, ടീം ഹണിറോക്ക് ഭാരവാഹികളായ രാജേഷ് ദാമോദരന്‍, രാജീവ് ജോര്‍ജ്, റോയ് ടിജെ, അനില്‍കുമാര്‍, ബിനു കെസി, കെഎസ് ചന്ദ്രന്‍, നോബീഷ് വര്‍ഗീസ്, അനില്‍ വള്ളിയില്‍, രാഹുല്‍ കല്ലറയ്ക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.