കേരളം

kerala

ETV Bharat / videos

നാട്ടിലിറങ്ങി നാശം വരുത്തുന്ന വന്യമൃഗങ്ങളെ വെടിവച്ച് കൊല്ലണമെന്ന് അഖിലേന്ത്യ കിസാൻ സഭ - വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലണം

By ETV Bharat Kerala Team

Published : Mar 1, 2024, 8:58 PM IST

ഇടുക്കി : കാട്ടിൽ നിന്ന് നാട്ടിലിറങ്ങി ആളുകളെ കൊലപ്പെടുത്തുകയും (wild animals) കൃഷി വിളകൾ നശിപ്പിക്കുകയും ചെയ്യുന്ന വന്യമൃഗങ്ങളെ വെടിവച്ച് കൊല്ലുന്ന നിയമങ്ങള്‍ കൊണ്ടുവരണമെന്ന് അഖിലേന്ത്യ കിസാൻ സഭ ഇടുക്കി ജില്ല നേതൃത്വം. ഇടുക്കിയിൽ വന്യമൃഗ ശല്യം തുടർക്കഥയായിട്ടും (kisan sabha) വനം വകുപ്പ് നിഷ്ക്രിയ നിലപാടാണ് സ്വീകരിക്കുന്നത്. വനം വകുപ്പ് അടിയന്തര നടപടി കൈക്കൊണ്ടില്ലെങ്കിൽ ജനങ്ങൾ നിയമം കയ്യിലെടുക്കുന്ന സാഹചര്യം ഉണ്ടാകുമെന്നും കിസാൻ സഭ മുന്നറിയിപ്പ് നൽകി. കൃഷിക്കാരെയും ജനങ്ങളെയും ഒരു തരത്തിലും ജീവിക്കാന്‍ അനുവദിക്കാത്ത സാഹചര്യമാണ് ആനയടക്കമുള്ള വന്യമൃഗങ്ങള്‍ ഇടുക്കി ജില്ലയിലും കേരളത്തിലും സൃഷ്‌ടിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എത്രജീവനുകളാണ് കാട്ടുമൃഗങ്ങള്‍ അപഹരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ആനകള്‍ കൃഷിയിടത്തില്‍ ഇറങ്ങാതിരിക്കാനും ഇറങ്ങുന്നവയെ ശാസ്‌ത്രീയമായി തളയ്ക്കുന്നതിനുമുള്ള നടപടികള്‍ വനം വകുപ്പ് സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ആനയ്ക്ക് പുറമെ പുലിയും കടുവകളും മറ്റ് വന്യമൃഗങ്ങളും നാട്ടിലേക്ക് എത്തി മനുഷ്യന് ദ്രോഹങ്ങളുണ്ടാക്കുന്നു. ഇതിന് ശാശ്വത പരിഹാരമുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വനം വകുപ്പിന്‍റെ നിഷ്ക്രിയ നിലപാടില്‍ അഖിലേന്ത്യ കിസാന്‍ സഭ പ്രതിഷേധം അറിയിച്ചു. 

ABOUT THE AUTHOR

...view details